image

8 Oct 2024 11:45 AM GMT

Stock Market Updates

തിരിച്ചെത്തി കാളകൾ; 1% കുതിച്ച് ബാങ്ക് നിഫ്റ്റി

MyFin Desk

തിരിച്ചെത്തി കാളകൾ; 1% കുതിച്ച് ബാങ്ക് നിഫ്റ്റി
X

Summary

  • നിഫ്റ്റി മെറ്റൽ ഒഴികെയുള്ള എല്ലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
  • മിഡ്ക്യാപ് സൂചിക 2 ശതമാനവും സ്മോൾക്യാപ് സൂചിക 2.5 ശതമാനവും ഉയർന്നു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.96ൽ


ഏഴാം നാൾ ആഭ്യന്തര വിപണി വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. മിഡിൽ ഈസ്റ്റ് സംഘർഷം അപകടസാധ്യത ഉയർത്തിയതെയും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 6 ബില്യൺ ഡോളറിൻ്റെ ഓഹരികൾ വിൽക്കുകയും ചെയ്തതിനാൽ കഴിഞ്ഞ ആറ് സെഷനുകളിൽ വിപണി ഇടിവിലായിരുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ നേട്ടം വിപണിക്ക് താങ്ങായി.

സെൻസെക്‌സ് 584.81 പോയിൻ്റ് അഥവാ 0.72 ശതമാനം ഉയർന്ന് 81,634.81 ലും നിഫ്റ്റി 217.40 പോയിൻ്റ് അഥവാ 0.88 ശതമാനം ഉയർന്ന് 25,013.15 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സിൽ അദാനി പോർട്ട്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അൾട്രാടെക് സിമൻ്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയത്.

ടാറ്റ സ്റ്റീൽ, ടൈറ്റൻ, ബജാജ് ഫിൻസെർവ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

നിഫ്റ്റി മെറ്റൽ ഒഴികെയുള്ള എല്ലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഓട്ടോ, ബാങ്ക്, ഹെൽത്ത് കെയർ, റിയൽറ്റി, ക്യാപിറ്റൽ ഗുഡ്‌സ്, പവർ, ടെലികോം, മീഡിയ എന്നിവ 1-2 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2 ശതമാനവും സ്മോൾക്യാപ് സൂചിക 2.5 ശതമാനവും ഉയർന്നു.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഹോങ്കോങ്, സിയോൾ എന്നിവ താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഷാങ്ഹായ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തോടെയാണ് അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 1.84 ശതമാനം കുറഞ്ഞ് ബാരലിന് 79.44 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ നേട്ടത്തോടെ 2670 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.96ൽ എത്തി.