image

26 Jan 2025 6:05 AM GMT

Stock Market Updates

ബജറ്റ്, ഫെഡ്‌നിരക്ക് എന്നിവ വിപണിയെ സ്വാധീനിക്കും

MyFin Desk

budget and fed rates will influence the market
X

Summary

  • ആഗോള ഘടകങ്ങളും വിദേശ നിക്ഷേപകരുടെ നീക്കങ്ങളും വിപണിയില്‍ പ്രതിഫലിക്കും
  • രൂപ-ഡോളര്‍ പ്രവണത, എണ്ണവില എന്നിവയും ശ്രദ്ധാകേന്ദ്രം


യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് തീരുമാനം, വരാനിരിക്കുന്ന യൂണിയന്‍ ബജറ്റ്, മൂന്നാം പാദവരുമാനം തുടങ്ങിയ പ്രധാന സംഭവങ്ങളില്‍ നിന്ന് ഓഹരി വിപണി നിക്ഷേപകര്‍ സൂചനകള്‍ സ്വീകരിക്കുമെന്ന് വിശകലന വിദഗ്ധര്‍.

കൂടാതെ, ആഗോള ഘടകങ്ങള്‍, വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍, രൂപ-ഡോളര്‍ പ്രവണത, അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ ചലനം എന്നിവയും ഇക്വിറ്റി വിപണിയിലെ വ്യാപാരത്തെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

'എല്ലാ കണ്ണുകളും ഇപ്പോള്‍ ഫെബ്രുവരി 1 ന് അവതരിപ്പിക്കപ്പെടുന്ന യൂണിയന്‍ ബജറ്റിലാണ്. നടന്നുകൊണ്ടിരിക്കുന്ന മൂന്നാം പാദ വരുമാന സീസണ്‍ ഇതുവരെ മങ്ങിയതാണ്, പ്രത്യേകിച്ച് ഉപഭോഗം, സാമ്പത്തിക മേഖലകളില്‍.

ആഗോള തലത്തില്‍ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) നയ യോഗം നിര്‍ണായകമാകുമെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു.

കൂടാതെ, യുഎസ് ബോണ്ട് യീല്‍ഡുകളിലെയും ഡോളര്‍ സൂചികയിലെയും ചലനങ്ങള്‍ ട്രാക്കുചെയ്യുന്നത് പ്രധാനമാണ്. ഈ രണ്ട് മേഖലകളിലെയും തിരിച്ചടിയുടെ സൂചനകള്‍ ആഗോള വിപണികളില്‍ പോസിറ്റിവിറ്റിക്ക് കാരണമാകുമെന്ന് മീന പറഞ്ഞു.

ഇന്ത്യന്‍ ഇക്വിറ്റി വിപണിയെ സംബന്ധിച്ചിടത്തോളം, എഫ്‌ഐഐ ഒഴുക്ക് നിര്‍ണായക പങ്ക് വഹിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎസ്ഇയും എന്‍എസ്ഇയും യൂണിയന്‍ ബജറ്റ് അവതരണത്തിനായി ഫെബ്രുവരി 1 ശനിയാഴ്ച ഓഹരി വിപണികള്‍ വ്യാപാരത്തിനായി തുറന്നിരിക്കും.

ഫെബ്രുവരി ഒന്നിന് (ശനിയാഴ്ച) കേന്ദ്ര ബജറ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാല്‍ ഈ ആഴ്ച ഇക്വിറ്റി മാര്‍ക്കറ്റുകള്‍ക്ക് മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്കും പ്രധാനമാണ്, '' റിസര്‍ച്ച്, റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ അജിത് മിശ്ര പറഞ്ഞു. കൂടാതെ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, മാരുതി, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ ഈ ആഴ്ചയില്‍ തങ്ങളുടെ വരുമാനം പുറത്തിറക്കാന്‍ ഒരുങ്ങുകയുമാണ്, മിശ്ര പറഞ്ഞു.

ആഗോളതലത്തില്‍, യുഎസ് എഫ്ഒഎംസി മീറ്റിംഗും യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനകളും പോലുള്ള പ്രധാന സംഭവങ്ങളും വിപണി വികാരത്തെ സ്വാധീനിക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ, പ്രതിരോധം തുടങ്ങിയ ഓഹരികള്‍ ബജറ്റിന് മുന്നോടിയായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ വെല്‍ത്ത് മാനേജ്മെന്റ്, ഗവേഷണ വിഭാഗം മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.