23 March 2024 6:39 AM GMT
Summary
- ദുഃഖവെള്ളിയാഴ്ച, മുഴുവൻ സെഷനും MCX-ൽ വ്യാപാരം താൽക്കാലികമായി നിർത്തിവയ്ക്കും
- നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന വ്യപാര ദിനങ്ങളായിരിക്കുമിത്
- മാർച്ചിലെ അവസാനത്തെ അവധിയായിരിക്കും ദുഃഖവെള്ളി
മാർച്ചിലെ അവസാനത്തെ വാരത്തിലേക്ക് കടക്കുമ്പോൾ ആഭ്യന്തര വിപണി തുറന്നിരിക്കുക മൂന്ന് ദിവസങ്ങൾ മാത്രമായിരിക്കും. ബിഎസ്ഇ വെബ്‌സൈറ്റിൽ ലഭ്യമായ 2024ലെ അവധിയുടെ ലിസ്റ്റ് പ്രകാരം, ഹോളി ആഘോഷിക്കുന്നതിനായി ഇന്ത്യൻ ഓഹരി വിപണി മാർച്ച് 25 തിങ്കളാഴ്ചയും ദുഃഖവെള്ളിയായ മാർച്ച് 29-ന് അവധിയായിരിക്കും. വിപണിയിൽ ചൊവ്വാഴ്ച മുതൽ വ്യാഴം വരെ മൂന്ന് സെഷനുകളിലായി വ്യാപാരം നടക്കും.
നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന വ്യപാര ദിനങ്ങളായിരിക്കുമിത്.
ഇക്വിറ്റി സെഗ്‌മെൻ്റ്, ഇക്വിറ്റി ഡെറിവേറ്റീവ് സെഗ്‌മെൻ്റ്, എസ്എൽബി സെഗ്‌മെൻ്റ് എന്നിവയിൽ വ്യാപാര പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ല. ഹോളി, ദുഃഖവെള്ളിയാഴ്ച എന്നീ ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കറൻസി ഡെറിവേറ്റീവ് സെഗ്‌മെൻ്റുകളിലെ വ്യാപാരവും താൽക്കാലികമായി നിർത്തിവയ്ക്കും.
കമ്മോഡിറ്റി എക്സ്ചേഞ്ച് തുറക്കുമോ ?
തിങ്കളാഴ്ച രാവിലെ 9:00 മുതൽ 5:00 വരെയുള്ള ഷിഫ്റ്റിൽ MCX (മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്), NCDEX (നാഷണൽ കമ്മോഡിറ്റി എക്സ്ചേഞ്ച്) എന്നിവയിൽ വ്യാപാര പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ, വൈകുന്നേരത്തെ ഷിഫ്റ്റിൽ വ്യാപാരം പുനരാരംഭിക്കും. അതായത് തിങ്കളാഴ്ച വൈകുന്നേരം 5:00 മണിക്ക് ആഭ്യന്തര ചരക്ക് വിപണി തുറന്നിരിക്കും. ദുഃഖവെള്ളിയാഴ്ച, മുഴുവൻ സെഷനും MCX-ൽ വ്യാപാരം താൽക്കാലികമായി നിർത്തിവയ്ക്കും. വെള്ളിയാഴ്ച ആഭ്യന്തര ചരക്ക് വിപണിയിൽ വ്യാപാര പ്രവർത്തനങ്ങളൊന്നും നടക്കില്ല.
ഓഹരി വിപണിയിലെ അടുത്ത അവധികൾ
2024-ലെ ഓഹരി വിപണിയിലെ അവധികളുടെ ലിസ്റ്റ് അനുസരിച്ച്, മാർച്ചിലെ അവസാനത്തെ അവധിയായിരിക്കും ദുഃഖവെള്ളി. ഏപ്രിലിൽ, 11-നും 17-നും രണ്ട് അവധികൾ വരും. ഏപ്രിൽ 11-ന് ഈദ്-ഉൽ-ഫിത്തറിന് (റംസാൻ ഈദ്) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 17-ന് രാമനവമി ആഘോഷത്തിനായി എൻഎസ്ഇയും ബിഎസ്ഇയും അടച്ചിടും.
എന്നിരുന്നാലും മാർച്ചിലെ അവസാന ഞായറാഴ്ച്ച ബാങ്കുകൾ തുറന്നിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.