image

28 Feb 2024 10:59 AM GMT

Stock Market Updates

കരടികൾ കൈയേറിയ ദലാൽ തെരുവ്; ഇടിവ് തുടർന്ന് സൂചികകൾ

MyFin Desk

കരടികൾ കൈയേറിയ ദലാൽ തെരുവ്; ഇടിവ് തുടർന്ന് സൂചികകൾ
X

Summary

  • സെക്ടറൽ സൂചികകൾ മുഴുവനും ചുവപ്പിൽ വ്യപാരം അവസാനിപ്പിച്ചു
  • യൂറോപ്യൻ വിപണികളിൽ മിക്കതും താഴ്ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്
  • നിഫ്റ്റി 22000 ന് താഴെ


മീഡിയ, പിഎസ്‌യു ബാങ്ക്, എനർജി ഓഹരികളിലുണ്ടായ വിൽപ്പന ബെഞ്ച്മാർക്ക് സൂചികകളുടെ ഇടിവിലേക്ക് നയിച്ചു. ഒരു ശതമാനത്തോളമാണ് സൂചികകൾ ഇടിഞ്ഞത്. സെൻസെക്‌സ് 790.34 പോയിൻ്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 72,304.88 ലും നിഫ്റ്റി 247.20 പോയിൻ്റ് അഥവാ 1.11 ശതമാനം ഇടിഞ്ഞ് 21,951.15 ലുമണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ ഹിന്ദുസ്ഥാൻ യൂണിലിവർ (0.68%), ഇൻഫോസിസ് (0.46%), ടിസിഎസ് (0.35%), ഭാരതി എയർടെൽ (0.11%), ഒഴികെ ബാക്കിയുള്ള 47 ഓഹരികളും ഇടിവിലാണ്. പവർ ഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി, വിപ്രോ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഏഷ്യൻ പെയിൻ്റ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രാടെക് സിമൻ്റ് എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയ ഓഹരികൾ.

നിഫ്റ്റിയിലെ സെക്ടറൽ സൂചികകൾ മുഴുവനും ചുവപ്പിൽ വ്യപാരം അവസാനിപ്പിച്ചു. നിഫ്റ്റി എനർജി, റീയൽറ്റി, ഓട്ടോ സൂചികകൾ രണ്ട് ശതമാനത്തിന് മുകളിൽ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ രണ്ട് ശതമാനം വീതം താഴ്ന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ നേട്ടത്തിലും ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികളിൽ മിക്കതും താഴ്ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേരിയ നേട്ടത്തേടയാണ് ക്ലോസ് ചെയ്തത്.

ബ്രെൻ്റ് ക്രൂഡ് 0.90 ശതമാനം ഇടിഞ്ഞ് ബാരലിന് 82.90 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.41 ശതമാനം താഴ്ന്ന് 2035.85 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 82.92 എന്ന നിലയിലെത്തി

ചൊവ്വാഴ്ച സെൻസെക്സ് 305.09 പോയിൻ്റ് അഥവാ 0.42 ശതമാനം ഉയർന്ന് 73,095.22 ലും നിഫ്റ്റി 76.30 പോയിൻ്റ് അഥവാ 0.34 ശതമാനം ഉയർന്ന് 22,198.35 ലുമാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,509.16 കോടി രൂപയുടെ ഓഹരികൾ വിറ്റതിനാൽ അറ്റ വില്പനകരായി.