20 April 2024 10:05 AM GMT
Summary
- ഇലക്‌ട്രോസ്റ്റീൽ കാസ്റ്റിംഗിൻ്റെയും പിടിസി ഇന്ത്യ ലിമിറ്റഡിൻ്റെയും ഓഹരികളാണ് കമ്പനി വാങ്ങിയത്
- ബിഎൻപി പാരിബാസ് ആർബിട്രേജ്, പിടിസി ഇന്ത്യ ലിമിറ്റഡിൻ്റെ 16.18 ലക്ഷം ഓഹരികൾ വിറ്റു
ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ 207 കോടി രൂപയുടെ പുതിയ ഓഹരികൾ സ്വന്തമാക്കി യുഎസ് ആസ്ഥാനമായുള്ള അസറ്റ് മാനേജർ ബ്ലാക്ക് റോക്ക്. ഇലക്‌ട്രോസ്റ്റീൽ കാസ്റ്റിംഗിൻ്റെയും പിടിസി ഇന്ത്യ ലിമിറ്റഡിൻ്റെയും ഓഹരികളാണ് കമ്പനി വാങ്ങിയത്. ബ്ലാക്ക് റോക്കിൻ്റെ ഉപസ്ഥാപനങ്ങളായ ഐ ഷെയർസ് ii പബ്ലിക് ലിമിറ്റഡ് കമ്പനി, ഐ ഷെയർസ് ഗ്ലോബൽ വാട്ടർ UCITS ഇടിഎഫ്, ഐ ഷെയർസ് ഗ്ലോബൽ ക്ലീൻ എനർജി ഇടിഎഫ്, ഐ ഷെയർസ് ഗ്ലോബൽ ക്ലീൻ എനർജി UCITS ഇടിഎഫ് എന്നിവ വഴിയാണ് ഓഹരികൾ വാങ്ങിയത്. ബ്ലാക്ക് റോക്ക് കൈകാര്യം ചെയ്യുന്ന എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളുടെ ഒരു ശേഖരമാണ് ഐ ഷെയർസ്.
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്ഇ) ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ അനുസരിച്ച്, ഐ ഷെയർസ് ഗ്ലോബൽ വാട്ടർ UCITS ഇടിഎഫ് ഓഹരിയൊന്നിന് ശരാശരി 196.21 രൂപ നിരക്കിൽ 32.28 ലക്ഷം ഇലക്‌ട്രോസ്റ്റീൽ കാസ്റ്റിംഗിൻ്റെ ഓഹരികളാണ് വാങ്ങിയത്. മൊത്തം ഓഹരികളുടെ മൂല്യം 63.35 കോടി രൂപ.
ഐ ഷെയർസ് ഗ്ലോബൽ ക്ലീൻ എനർജി UCITS ഇടിഎഫ് പിടിസി ഇന്ത്യയുടെ 27.50 ലക്ഷം ഓഹരികൾ വാങ്ങി, ഓഹരിയൊന്നിന് 217.53 രൂപ നിരക്കിൽ 38.67 ലക്ഷം ഓഹരികൾ സ്വന്തമാക്കി. ഇടപാട് മൂല്യം 143.95 കോടി രൂപ.
ബിഎൻപി പാരിബാസ് ആർബിട്രേജ്, പിടിസി ഇന്ത്യ ലിമിറ്റഡിൻ്റെ 16.18 ലക്ഷം ഓഹരികൾ വിറ്റു. ഐ ഷെയർസ് ii പബ്ലിക് ലിമിറ്റഡ് കമ്പനി, ഐ ഷെയർസ് ഗ്ലോബൽ വാട്ടർ UCITS ഇടിഎഫ്, അയോൺ എക്സ്ചേഞ്ച് (ഇന്ത്യ) യുടെ 8.55 ലക്ഷം ഓഹരികൾ 46 കോടി രൂപയ്ക്ക് വിറ്റു.
പിടിസി ഇന്ത്യയുടെ ഓഹരികൾ 11.29 ശതമാനം ഉയർന്ന് 234.05 രൂപയിലും, ഇലക്‌ട്രോസ്റ്റീൽ കാസ്റ്റിംഗിൻ്റെ ഓഹരികൾ 4.46 ശതമാനം ഉയർന്ന് 196.80 രൂപയിലും, അയോൺ എക്സ്ചേഞ്ച് (ഇന്ത്യ) ഓഹരികൾ 3.05 ശതമാനം ഇടിഞ്ഞ് 905 രൂപയിലുമാണ് വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്.