13 Feb 2024 6:14 AM GMT
Summary
- ക്രിപ്‌റ്റോ സ്റ്റോക്കുകളും ഫെബ്രുവരി 12 ന് മുന്നേറി
- രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറന്‍സിയായ ഈഥര്‍ 4.08 ശതമാനം ഉയര്‍ന്ന് 2,606.60 ഡോളറിലുമെത്തി
- ഈ വര്‍ഷം ഇതുവരെയായി ബിറ്റ്‌കോയിന്‍ ഏകദേശം 16.3 ശതമാനം ഉയര്‍ന്നു
ബിറ്റ്‌കോയിന്‍ 50,000 ഡോളറിലെത്തി.
രണ്ട് വര്‍ഷത്തിനിടെ ഈ നിലയിലെത്തുന്നത് ആദ്യം.
ഈ വര്‍ഷം അവസാനത്തോടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണു ബിറ്റ്‌കോയിന്റെ മുന്നേറ്റത്തിനു കാരണം. അതോടൊപ്പം യുഎസ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക് (ഇടിഎഫ്) കഴിഞ്ഞ മാസം റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കിയതും ബിറ്റ്‌കോയിനു നേട്ടം സമ്മാനിച്ചു.
2021 ഡിസംബര്‍ 27 ന് ശേഷം ആദ്യമായിട്ടാണ് ബിറ്റ്‌കോയിന്‍ ഫെബ്രുവരി 12 ന് ഉയര്‍ന്ന നിലയായ 50,000 ഡോളറിലെത്തിയത്.
ഈ വര്‍ഷം ഇതുവരെയായി ബിറ്റ്‌കോയിന്‍ ഏകദേശം 16.3 ശതമാനം ഉയര്‍ന്നു. ഫെബ്രുവരി 12 ന് രാവിലെ 5.58 ശതമാനം ഉയര്‍ന്ന് ബിറ്റ്‌കോയിന്‍ 50,196 ഡോളറിലെത്തുകയായിരുന്നു.
ക്രിപ്‌റ്റോ സ്റ്റോക്കുകളും ഫെബ്രുവരി 12 ന് മുന്നേറി.
ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ബേസ് 4.86 ശതമാനമാണ് ഉയര്‍ന്നത്.
ബിറ്റ്‌കോയിന്റെ പ്രമുഖ ബയറും സോഫ്റ്റ് വെയര്‍ സ്ഥാപനവുമായ മൈക്രോ സ്ട്രാറ്റജിയുടെ ഓഹരികള്‍ 11.7 ശതമാനവും ഉയര്‍ന്നു.
രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറന്‍സിയായ ഈഥര്‍ 4.08 ശതമാനം ഉയര്‍ന്ന് 2,606.60 ഡോളറിലുമെത്തി.