6 Oct 2024 5:04 AM GMT
Summary
- റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 1,88,479.36 കോടി രൂപ കുറഞ്ഞ് 18,76,718.24 കോടിയായി
- എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 72,919.58 കോടി രൂപ ഇടിഞ്ഞു
- എന്നാല്‍ ഇന്‍ഫോസിസിന്റെ മൂല്യം 4,629.64 കോടി രൂപ ഉയര്‍ന്ന് 7,96,527.08 കോടി രൂപയായി
ഇക്വിറ്റികളിലെ ദുര്‍ബലമായ പ്രവണതകള്‍ക്ക് അനുസൃതമായി റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്ഡിഎഫ്സി ബാങ്കും കുത്തനെ ഇടിഞ്ഞതോടെ, ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒമ്പതിനും കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 4,74,906.18 കോടി രൂപ നഷ്ടപ്പെട്ടു.
പശ്ചിമേഷ്യയിലെ വഷളായ പിരിമുറുക്കങ്ങള്‍ക്കും വിദേശ ഫണ്ട് ഒഴുക്കിനും ഇടയില്‍ കഴിഞ്ഞയാഴ്ച വിപണികള്‍ കനത്ത തകര്‍ച്ചയാണ് നേരിട്ടത്. അവധി ചുരുക്കിയ ആഴ്ചയില്‍, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 3,883.4 പോയിന്റ് ഇടിഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 1,88,479.36 കോടി രൂപ കുറഞ്ഞ് 18,76,718.24 കോടി രൂപയായി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 72,919.58 കോടി രൂപ ഇടിഞ്ഞ് 12,64,267.35 കോടി രൂപയായി.
ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 53,800.31 കോടി രൂപ ഇടിഞ്ഞ് 9,34,104.32 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 47,461.13 കോടി രൂപ ഇടിഞ്ഞ് 8,73,059.59 കോടി രൂപയിലുമെത്തി.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) മൂല്യം 33,490.86 കോടി രൂപ ഇടിഞ്ഞ് 6,14,125.65 കോടി രൂപയായും ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 27,525.46 കോടി രൂപ ഇടിഞ്ഞ് 6,69,363.31 കോടി രൂപയിലുമെത്തി.
ഐടിസിയുടെ വിപണി മൂലധനം (എംക്യാപ്) 24,139.66 കോടി രൂപ കുറഞ്ഞ് 6,29,695.06 കോടി രൂപയായും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) 21,690.43 കോടി രൂപ ഇടിഞ്ഞ് 15,37,361.57 കോടി രൂപയിലുമെത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 5,399.39 കോടി രൂപ കുറഞ്ഞ് 7,10,934.59 കോടി രൂപയായി.
എന്നിരുന്നാലും, ഇന്‍ഫോസിസിന്റെ മൂല്യം 4,629.64 കോടി രൂപ ഉയര്‍ന്ന് 7,96,527.08 കോടി രൂപയായി.
ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി. തുടര്‍ന്ന് ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എല്‍ഐസി എന്നിവരാണ്.