image

9 Feb 2024 7:24 AM GMT

Stock Market Updates

5,500 കോടി രൂപയുടെ ഓർഡർ നേടി ഭാരത് ഹെവി ഇലക്ട്രിക്കൽസ്,

MyFin Desk

BHEL wins order worth Rs 5,500 crore
X

Summary

  • 1x800 മെഗാവാട്ട് അൾട്രാ സൂപ്പർക്രിട്ടിക്കൽ എക്സ്പാൻഷൻ യൂണിറ്റ് സ്ഥാപിക്കും
  • ഡയറക്ടർ ബോർഡിൻ്റെ യോഗം ഫെബ്രുവരി 13-ന് ചേരും
  • കരാർ പ്രകാരം 57 മാസത്തിനകം പൂർത്തിയാക്കണം.


ഹരിയാന പവർ ജനറേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് 5,500 കോടി രൂപയുടെ പുതിയ കരാർ ലഭിച്ചതായി ഭാരത് ഹെവി ഇലക്ട്രിക്കൽസ് (BHEL) അറിയിച്ചു. വാർത്തകളെ തുടർന്ന് തുടക്കവ്യാപാരത്തിൽ ഓഹരികൾ നേട്ടമുണ്ടാക്കി.

കരാർ പ്രകാരം കമ്പനി യമുന നഗറിലെ ദീൻ ബന്ധു ഛോട്ടു റാം തെർമൽ പവർ പ്ലാൻ്റിൽ (ഡിസിആർടിപിപി) 1x800 മെഗാവാട്ട് അൾട്രാ സൂപ്പർക്രിട്ടിക്കൽ എക്സ്പാൻഷൻ യൂണിറ്റ് സ്ഥാപിക്കും.

ഇലക്ട്രിക്കാലും സിവിൽ ജോലികൾക്കൊപ്പം ആവശ്യമായ മറ്റു ഉപകാരണങ്ങളായ, ബോയിലർ, ടർബൈൻ, ജനറേറ്റർ, തുടങ്ങയവയുടെ വിതരണവും, യൂണിറ്റിൻ്റെ നിർമ്മാണം, കമ്മീഷൻ ചെയ്യൽ എന്നിവയുടെ ചുമതലയും കമ്പനിക്കുണ്ട്. കരാർ പ്രകാരം 57 മാസത്തിനകം പൂർത്തിയാക്കണം.

നടപ്പ് വർഷത്തെ മൂന്നാം പാദത്തിലെയും അതുവരെയുള്ള ഓഡിറ്റ് ചെയ്യപ്പെടാത്ത സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിന് ഡയറക്ടർ ബോർഡിൻ്റെ യോഗം ഫെബ്രുവരി 13-ന് ചേരും.

ജനുവരിയിൽ, ഒഡീഷയിലെ ജാർസുഗുഡ ജില്ലയിൽ 3x800 മെഗാവാട്ട് എൻഎൽസി തലബിര തെർമൽ പവർ പ്രോജക്ടിന് (NTTPP) ഇപിസി പാക്കേജിൻ്റെ ഓർഡർ കമ്പനിക്ക് ലഭിച്ചിരുന്നു.

ഓഹരികൾ 2024 ഫെബ്രുവരി 5ന് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായ 243.30 രൂപയിലും, 2023 ഫെബ്രുവരി 27ന് 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന വിലയായ 66.30 രൂപയിലും എത്തിയിരുന്നു.

നിലവിൽ ഉച്ചക്ക് 1.00 മണിക്ക് ഓഹരികൾ എൻഎസ്ഇ യിൽ 2.36 ശതമാനം താഴ്ന്ന 225.45 രൂപയിൽ വ്യാപാരം തുടരുന്നു.