image

15 Jan 2024 9:32 AM GMT

Stock Market Updates

15,000 കോടിയുടെ പുതിയ കരാർ; 3 ശതമാനത്തോളം ഉയർന്ന് ഭാരത് ഹെവി

MyFin Desk

15,000 crore new deal, Bharat Heavy up 3%
X

Summary

  • കരാർ നേടിയത് എൻഎൽസി ഇന്ത്യയിൽ നിന്ന്
  • ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയായ 204.90 രൂപയിലെത്തി
  • 64 മാസത്തിനകം നിർമാണം പൂർത്തിയാക്കണം


എൻഎൽസി ഇന്ത്യയിൽ നിന്നും 15,000 കോടി രൂപയുടെ പുതിയ ലഭിച്ചതിനെത്തുടർന്ന് തുടക്ക വ്യാപാരത്തിൽ ഭാരത് ഹെവി ഇലക്ട്രിക്കൽസ് (BHEL) ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയായ 204.90 രൂപയിലെത്തി.

ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ 3x800 മെഗാവാട്ട് എൻഎൽസി തലാബിര തെർമൽ പവർ പ്രോജക്ടിന്റെ (NTTPP) ഇപിസി കരാറാണ് കമ്പനി നേടിയത്.

ഇറക്ഷൻ ആൻഡ് കമ്മീഷൻ ചെയ്യലും സിവിൽ വർക്കുകളും ബോയിലർ, ടർബൈൻ, ജനറേറ്റർ എന്നിവയുടെ വിതരണവും, ഇലക്ട്രിക്കൽ, സി ആൻഡ് ഐ, ബാലൻസ് ഓഫ് പ്ലാന്റ് പാക്കേജുകൾ എന്നിവ കരാറിൽ ഉൾപ്പെടുന്നു. കരാർ പ്രകാരം 64 മാസത്തിനകം നിർമാണം പൂർത്തിയാക്കണം. ഭെല്ലിന്റെ ട്രിച്ചി, ഹരിദ്വാർ, ഹൈദരാബാദ്, ഝാൻസി, ബംഗളൂരു, റാണിപേട്ട്, ഭോപ്പാൽ, രുദ്രപൂർ, വാരണാസി എന്നീ പ്ലാന്റുകളിലാണ് പ്രധാന ഉപകരണങ്ങൾ നിർമ്മിക്കുക.

2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കമ്പനി 238.12 കോടി രൂപയുടെ സംയോജിത അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. , മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ ലാഭം 12.10 കോടി രൂപയായിരുന്നു. ഈ കാലയളവിലെ മൊത്ത വരുമാനം 5,305.38 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിലെ 5,418.74 കോടി രൂപയായിരുന്നു.

ഉച്ചക്ക് 1.20 മണിക്ക് എൻഎസ്ഇയിൽ ഭാരത് ഹെവി ഇലക്ട്രിക്കൽസ് 2.72 ശതമാനം ഉയർന്ന് 201.80 രൂപയിലാണ് വ്യാപാരം തുടരുന്നത്.