image

20 Dec 2024 11:05 AM GMT

Stock Market Updates

ഓഹരി വിപണിയിൽ ഇടിവ്, സെൻസെക്സും നിഫ്റ്റിയും വീണു

MyFin Desk

ഓഹരി വിപണിയിൽ ഇടിവ്, സെൻസെക്സും നിഫ്റ്റിയും വീണു
X

ഇന്ത്യൻ ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണി നഷ്ടത്തിൽ വ്യാപാരത്തിൽ അവസാനിപ്പിക്കുന്നത്. സെൻസെക്‌സ് 1,176.46 പോയിൻ്റ് അഥവാ 1.49 ശതമാനം ഇടിഞ്ഞ് 78,041.59 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 364.20 പോയിൻ്റ് അഥവാ 1.52 ശതമാനം ഇടിഞ്ഞ് 23,587.50 എന്ന നിലയിലെത്തി.

സെൻസെക്സിൽ ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ്, അൾട്രാടെക് സിമൻ്റ്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇടിവ് നേരിട്ടപ്പോൾ ജെഎസ്ഡബ്ല്യു സ്റ്റീൽ, നെസ്‌ലെ, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്ന നിലയിലാണ്. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നത്.

എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ വ്യാഴാഴ്ച 4,224.92 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.96 ശതമാനം ഇടിഞ്ഞ് ബാരലിന് 72.18 ഡോളറിലെത്തി.