image

18 Oct 2023 10:13 AM GMT

Stock Market Updates

പിടിമുറുക്കി കരടികള്‍; വിപണികളുടെ ക്ലോസിംഗ് വലിയ ഇടിവില്‍

MyFin Desk

Stock Market|Trade
X

Summary

  • ബാങ്കിംഗ്, ധനകാര്യ ഓഹരികളാണ് വലിയ ഇടിവ് നേരിട്ടത്.
  • നിക്ഷേപകര്‍ക്ക് ഒറ്റ ദിവസത്തില്‍ 2 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ നഷ്ടം


ആഭ്യന്തര വിപണി സൂചികകള്‍ ഇന്ന് ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡ് റിസര്‍വ് ഉയര്‍ന്ന പലിശ നിരക്ക് നിലര്‍ത്തുമെന്ന ആശങ്കയും യുഎസ് ട്രഷറി ആദായം ഉയര്‍ന്നതുമാണ് ആഗോള തലത്തില്‍ വിപണികളെ പ്രതികൂലമായി ബാധിച്ച പ്രധാന ഘടകം. ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടവും നിക്ഷേപകരുടെ വികാരത്തിന് തിരിച്ചടിയായി. ബാങ്കിംഗ്, ധനകാര്യ ഓഹരികളാണ് വലിയ ഇടിവ് നേരിട്ടത്.

നിഫ്റ്റി 140 പോയിന്‍റ് ( 0.71 ശതമാനം) നഷ്ടത്തിൽ 19,671.10ലും സെൻസെക്സ് 551 പോയിന്‍റ് (0.83 ശതമാനം) ഇടിഞ്ഞ് 65,877.02 ലും ക്ലോസ് ചെയ്തു. നിക്ഷേപകര്‍ക്ക് ഒറ്റ ദിവസത്തില്‍ 2 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.

നേട്ടത്തിലും നഷ്ടത്തിലും

മേഖലകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ നിഫ്റ്റി ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി പിഎസ്‌യു ബാങ്ക് എന്നിവയെല്ലാം ഒരു ശതമാനത്തിലധികം താഴ്ന്നു. ഫാർമ, മീഡിയ, ഹെൽത്ത് കെയർ ഓഹരികൾ നേട്ടത്തില്‍ വ്യാപാരം നടത്തുന്നു.

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ഐ.ടി.സി. എൻ ടിപിസി എന്നീ ഒഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്. ടാറ്റ മോട്ടോഴ്സ്, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, മാരുതി സുസുക്കി ഇന്ത്യ എന്നിവ വലിയ ഇടിവ് നേരിടുന്നു.

ഏഷ്യന്‍ വിപണികള്‍

ഏഷ്യൻ വിപണികളിൽ, ചൈനയിലെ ഷാങ്ഹായ്, ഹോംഗ്കോംഗിലെ ഹാംഗ്സെംഗ് എന്നിവ നഷ്ടത്തില്‍ അവസാനിച്ചു. അതേസമയം ജപ്പാന്‍റെ നിക്കി നേട്ടത്തിലായിരുന്നു. ചൈനയുടെ മൂന്നാംപാദ ജി.ഡി.പി പ്രതീക്ഷിച്ചതിലും ഉയര്‍ന്ന 4.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് ഏഷ്യന്‍ വിപണികളില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ല.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച 263.68 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 261.16 പോയിന്റ് അഥവാ 0.39 ശതമാനം ഉയർന്ന് 66,428.09 ൽ എത്തി. നിഫ്റ്റി 79.75 പോയിന്റ് അഥവാ 0.40 ശതമാനം ഉയർന്ന് 19,811.50 ൽ എത്തി.