image

8 Dec 2023 3:05 PM IST

Stock Market Updates

ബാങ്കിങ് ഓഹരികൾ കുതിപ്പിൽ; നടപ്പ് വർഷം ബാങ്ക് നിഫ്റ്റി ഉയർന്നത് 9 ശതമാനം

MyFin Desk

Bank Nifty rose 9 percent in the current year as banking stocks rallied
X

Summary

  • റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തിയത് ആശ്വാസമായി
  • ബാങ്ക് നിഫ്റ്റി സൂചിക സർവകാല ഉയരമായ 47,170.25 ൽ
  • നിഫ്റ്റി50 നടപ്പ് വർഷം ഉയർന്നത് 15 ശതമാനാമാണ്.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ ഫലത്തെ തുടർന്ന് ബാങ്കിങ് ഓഹരികളിൽ കുതിപ്പ്. ഇതിനെ തുടർന്ന് ബാങ്ക് നിഫ്റ്റി സൂചിക ഡിസംബർ 8 ന് 0.90 ശതമാനം ഉയർന്ന് സർവകാല ഉയരമായ 47,273.15 ലെവൽ തൊട്ടു. സൂചിക ഈ ആഴ്ച 5 ശതമാനത്തിലധികം നേട്ടം നൽകി കഴിഞ്ഞു. 2022 ജൂലൈ മുതലുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലേക്കുള്ള നീക്കത്തിലാണ് സൂചിക.

ആഭ്യന്തര സൂചികയായ നിഫ്റ്റി 50, 21005 ലെ പുതിയ റെക്കോഡ് ഉയരത്തിലെത്തി, സെൻസെക്സ് 300 പോയിന്റ് ഉയർന്ന് 69,888 ൽ എത്തി.

നടപ്പ് വർഷം ഇതുവരെ ബാങ്ക് നിഫ്റ്റി സൂചിക 9 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി50 ഈ കാലയളവിൽ ഉയർന്നത് 15 ശതമാനാമാണ്.

ബാങ്ക് നിഫ്ടിയിൽ ഐസിഐസിഐ ബാങ്ക് ഈ ആഴ്ച 5 ശതമാനത്തിലധികം നേട്ടം നൽകിയിട്ടുണ്ട്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ യഥാക്രമം 6 ശതമാനം, 9 ശതമാനം, 10 ശതമാനം, 5 ശതമാനം എന്നിങ്ങനെ ഉയർന്നു.

ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കിംഗ് ഓഹരികളും ഡിസംബർ 8 ന് 0.5-1 ശതമാനം നേട്ടത്തോടെയാണ് വ്യപാരം നടത്തുന്നത്

ബി ജെ പി വിജയം സഹായിച്ചു

ബാങ്ക് നിഫ്റ്റി ഡിസംബർ 5 ന് പൊതു തെരഞ്ഞെടുപ്പിൽ 4 സംസ്ഥാനങ്ങളിലും മൂന്നിടതും ഭാരതീയ ജനതാ പാർട്ടി (ബിജെപി) വിജയിച്ചതിനെ തുടർന്ന് 46,484.45 എന്ന എക്കാലത്തെയും ഉയർന്ന പോയിന്റിലെത്തിയിരുന്നു. ഡിസംബർ 8 ന്, ആർബിഐ തുടർച്ചയായ അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തിയതിനെത്തുടർന്ന് ബാങ്കിംഗ് ഓഹരികളിലെ ഉയർച്ചയ്ക്ക് ആക്കം കൂട്ടി.

ഫെബ്രുവരിയിലാണ് അവസാനമായി ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയത്. അതിന് ശേഷം നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

ഇടത്തരം കാലയളവിൽ ബാങ്കിംഗ് മേഖലയിൽ മാർജിനുകളിലെ സമ്മർദ്ദം തുടരുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിൽ റീട്ടെയിൽ, എസ്എംഇ വിഭവങ്ങളിൽ ക്രെഡിറ്റ് വളർച്ചയ്ക്ക് കരണമായേക്കാമെന്നും വിദഗ്ധർ.

കുതിച്ചുയരുന്ന പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ 2022 മെയ് മുതൽ ഇതുവരെ സെൻട്രൽ ബാങ്ക് റിപ്പോ നിരക്കിൽ 250 ബേസിസ് പോയിന്റുകൾ (ബിപിഎസ്) ഉയർത്തിയിട്ടുണ്ട്.

ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.87 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. എന്നിരുന്നാലും ആർബിഐയുടെ ഇടത്തരം കാലയളവിലെ 4 ശതമാനത്തിന് മുകളിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.