28 March 2024 9:30 AM GMT
Summary
- ബജാജ് ഇലക്ട്രിക്കല്‍ ഓഹരികള്‍ ഒരു ശതമാനം വര്‍ധിച്ച് 911.40 രൂപയിലെത്തി
- ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ഓഹരികള്‍ 4 ശതമാനത്തിലധികം വര്‍ധിച്ച് 1,654 രൂപയിലെത്തി
- ബജാജ് ഓട്ടോ ലിമിറ്റഡ്, ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ് എന്നിവ മാത്രമാണ് നഷ്ടത്തിലേക്ക് പോയത്
ഇന്ന് (മാര്‍ച്ച് 28) വ്യാപാരത്തിനിടെ ബജാജ് ഗ്രൂപ്പിന്റെ ഓഹരികള്‍ 1% മുതല്‍ 4% വരെ മുന്നേറി. ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഐപിഒ സംബന്ധിച്ച് വിവിധ നിക്ഷേപ ബാങ്കുകളുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
ബജാജ് ഫിനാന്‍സ് ഓഹരികള്‍ നാല് ശതമാനത്തിലധികം വര്‍ധിച്ച് 7336.90 രൂപയിലെത്തി. 2024 ജനുവരി 23 ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.
ബജാജ് ഇലക്ട്രിക്കല്‍ ഓഹരികള്‍ ഒരു ശതമാനം വര്‍ധിച്ച് 911.40 രൂപയിലെത്തി.
ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ഓഹരികള്‍ 4 ശതമാനത്തിലധികം വര്‍ധിച്ച് 1,654 രൂപയിലുമെത്തി. ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍ ലിമിറ്റഡിന്റെ ഓഹരി ഏകദേശം 2 ശതമാനം ഉയര്‍ന്ന് 29.20 രൂപയിലെത്തി.
ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഓഹരികള്‍ 1 ശതമാനത്തിലധികം ഉയര്‍ന്ന് 8200 രൂപയിലുമെത്തി.
ബജാജ് ഗ്രൂപ്പില്‍ ബജാജ് ഓട്ടോ ലിമിറ്റഡ്, ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ് എന്നിവ മാത്രമാണ് നഷ്ടത്തിലേക്ക് പോയത്. ബജാജ് ഓട്ടോ 1 ശതമാനം ഇടിഞ്ഞ് 9,050 രൂപയിലും ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ് 0.07 ശതമാനം ഇടിഞ്ഞ് 215.35 രൂപയിലുമെത്തി.