image

16 Jan 2024 12:55 PM GMT

Stock Market Updates

സർവകാല ഉയരത്തിൽ ആസ്റ്റർ; കുതിച്ചുയർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

Ahammed Rameez Y

astor at all-time high, south indian bank surges
X

Summary

  • 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ കൊച്ചിൻ ഷിപ്പ് യാർഡ്.
  • കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 4.38 ശതമാനം താഴ്ന്നു
  • ധനലക്ഷ്മി ബാങ്ക് 6.20 ശതമാനം ഇടിവ് രേഖപ്പെടുത്തി


ജനുവരി 16ലെ വ്യാരം അവസാനിച്ചപ്പോൾ സർവകാല ഉയരം തൊട്ട് ആസ്റ്ററും 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ സൗത്ത് ഇന്ത്യൻ ബാങ്കും കൊച്ചിൻ ഷിപ്പ് യാർഡും.

ഇന്നത്തെ വ്യാപാരമധ്യേ സർവകാല ഉയരമായ 449.70 രൂപയിലെത്തി ആസ്റ്റർ ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 400.20 രൂപയിൽ നിന്നും 6.23 ശതമാനം ഉയർന്ന ഓഹരികൾ 425.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 201.30 രൂപയാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 29.90 രൂപയിലെത്തി. കഴിഞ്ഞ നാല് സെഷനുകളിലും ഓഹരികൾ ക്ലോസ് ചെയ്തത് നേട്ടത്തിലാണ്. കഴിഞ്ഞ വർഷം 42 ശതമാനം ഉയർന്ന ഓഹരികൾ നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഉയർന്നത് 11 ശതമാനത്തോളമാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 13.75 രൂപ. മുദിവസത്തെ ക്ലോസിംഗിൽ നിന്നും 6.46 ശതമാനം ഉയർന്ന ഓഹരികൾ 29.65 രൂപയിൽ ക്ലോസ് ചെയ്തു.

ഓഹരി വിഭജനത്തിനു ശേഷം 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ കൊച്ചിൻ ഷിപ്പ് യാർഡ്. ഇടവ്യപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായ 808.40 രൂപ തൊട്ടു. വ്യാപാരവസാനം 2.81 ശതമാനം ഉയർന്ന ഓഹരികൾ 792.15 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളായ സിഎസ്ബി ബാങ്ക് 1.58 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.89 ശതമാനവും ഫെഡറൽ ബാങ്ക് 2.12 ശതമാനവും ധനലക്ഷ്മി ബാങ്ക് 6.20 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 4.38 ശതമാനം താഴ്ന്നു. ക്ലോസിങ് വില 367.90 രൂപ. മുതൂറ് മൈക്രോഫിന് ഓഹരികൾ ഇടിവ് തുടരുകയാണ്. ഓഹരികൾ ഇന്നും 1.94 ശതമാനം ഇടിഞ്ഞ് 235.65 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 0.50 ശതമാനം ഇടിവോടെ 909.50 രുഃയിൽ വ്യാപാരം അവസാനിപ്പിച്ചു.