image

5 Jan 2024 1:28 PM GMT

Stock Market Updates

സർവകാല ഉയരത്തിൽ ആസ്റ്ററും നിറ്റാ ജലാറ്റിനും; താഴേക്കിറങ്ങി ബാങ്കുകൾ

MyFin Desk

സർവകാല ഉയരത്തിൽ ആസ്റ്ററും നിറ്റാ ജലാറ്റിനും; താഴേക്കിറങ്ങി ബാങ്കുകൾ
X

Summary

  • എക്കാലത്തെയും ഉയർന്ന വിലയിലെത്തി നിറ്റാ ജലാറ്റിൻ ഓഹരികൾ
  • കൊച്ചിൻ ഷിപ്പ് യർഡ് ഓഹരികൾ നേരിയ ഇടിവിൽ
  • മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ നേട്ടത്തിൽ


പുതു വർഷത്തെ ആദ്യ വാരം അവസാനിച്ചു. ഇന്നത്തെ വ്യാപാരത്തിൽ കേരളത്തിലെ രണ്ടു കമ്പനികളുടെ ഓഹരികൾ സർവകാല ഉയരം തൊട്ടു.

ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ വ്യാപാരമധ്യേ സർവകാല ഉയരമായ 430 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും ഓഹരികൾ 3.95 ശതമാനം ഉയർന്ന് 417.45 രൂപയിൽ ക്ലോസ് ചെയ്തു. ഒരു വർഷാ കാലയളവിൽ ഓഹരികൾ 77 ശതമാനമാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 201.30 രൂപ.

വ്യാപാരവസാനം എക്കാലത്തെയും ഉയർന്ന വിലയിലെത്തി നിറ്റാ ജലാറ്റിൻ ഓഹരികൾ. ഇടവ്യാപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായ 1080 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 10.65 ശതമാനം ഉയർന്ന് ഓഹരികൾ 1051 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

അപ്പോളോ ടയേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 2.58 ശതമാനം ഉയർന്ന് 460.50 രൂപയിൽ ക്ലോസ് ചെയ്തു. ഇടിവിലായിരുന്ന ഹരിസോൺസ് മലയാളം ഓഹരികൾ 2.26 ശതമാനം നേട്ടമുണ്ടാക്കി. മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ വ്യപാരം നിർത്തിയത് 0.22 ശതമാനം ഉയർന്ന്.

ബാങ്കിങ് ഓഹരികളിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 0.56 ശതമാനം ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് 0.16 ശതമാനം, സിഎസ്ബി ബാങ്ക് 0.42 ശതമാനം, ധനലക്ഷ്മി ബാങ്ക് 1.59 ശതമാനം, ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 2.49 ശതമാം എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി.

കൊച്ചിൻ ഷിപ്പ് യർഡ് ഓഹരികൾ നേരിയ ഇടിവോടെ വ്യപാരം അവസാനിപ്പിച്ചു. മണപ്പുറം ഫൈനാൻസ്, മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ യഥാക്രമം 0.31 ശതമാനം, 1.21 ശതമാനവും ഇടിഞ്ഞു. വണ്ടർലാ ഓഹരികൾ 0.62 ശതമാനത്തിന്റെ ഇടിവോടെ 870.55 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ 1.31 ശതമാനം താഴ്ന്നു. നേട്ടത്തിലായിരുന്ന കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 1.68 ശതമാനം ഇടിഞ്ഞ് 357.75 രൂപയിൽ വ്യാപാരം നിർത്തി.