19 March 2024 4:58 AM GMT
Summary
- സെക്ടറിൽ സൂചികയിൽ നിഫ്റ്റി മെറ്റൽ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ്
- എഫ്ഐഐകൾ 2,051.09 കോടി രൂപയുടെ ഓഹരികളാണ് തിങ്കളാഴ്ച വിറ്റത്
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ അഞ്ച് പൈസ ഇടിഞ്ഞ് 82.95 ലെത്തി
മന്ദഗതിയിൽ തുടരുന്ന ഏഷ്യൻ വിപണികളും വിദേശ നിക്ഷേപകരുടെ വില്പനയെയും തുടർന്ന് ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെയാണ്. യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തി വരികയാണ്.
സെൻസെക്‌സ് 351.24 പോയിൻ്റ് അഥവാ 0.48 ശതമാനം താഴ്ന്ന് 72,397.18ലും നിഫ്റ്റി 104 പോയിൻ്റ് അഥവാ 0.47 ശതമാനം താഴ്ന്ന് 21,951.70ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ ബജാജ് ഓട്ടോ (1.36%), ടാറ്റ സ്റ്റീൽ (1.27%), ഭാരതി എയർടെൽ (1.00%), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (0.97%), അദാനി എന്റർപ്രൈസസ് (0.94%) എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ടിസിഎസ് (-2.62%), ഭാരത് പെട്രോളിയം (-1.96%), സിപ്ല (-1.80%), നെസ്‌ലെ (-1.68%), ബജാജ് ഫിൻസേർവ് (-1.52%) ഇടിഞ്ഞു.
സെക്ടറിൽ സൂചികയിൽ നിഫ്റ്റി മെറ്റൽ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ്. ഐടി സൂചിക ഒന്നര ശതമാനത്തോളം ഇടിഞ്ഞു. ഫാർമാ, എനർജി, എഫ്എംസിജി സൂചികകൾ ഒരു ശതമാനത്തോളവും താഴ്ന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ്. യുഎസ് വിപണികൾ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.14 ശതമാനം ഇടിഞ്ഞ് ബാരലിന് 86.77 ഡോളറിലെത്തി. സ്വർണം നേരിയ ഇടിവോടെ ട്രോയ് ഔൺസിന് 2164 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ അഞ്ച് പൈസ ഇടിഞ്ഞ് 82.95 ലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 2,051.09 കോടി രൂപയുടെ ഓഹരികളാണ് തിങ്കളാഴ്ച വിറ്റത്.
"മാർച്ച് 20 ന് നടക്കാനിരിക്കുന്ന ഫെഡ് മീറ്റിംഗിലേക്കാണ് വിപണിയുടെ ശ്രദ്ധ ഇപ്പോൾ" മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.
സെൻസെക്സ് 104.99 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 72,748.42 ലും നിഫ്റ്റി 32.35 പോയിൻ്റ് അഥവാ 0.15 ശതമാനം ഉയർന്ന് 22,055.70 ലുമാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്.