4 Jan 2024 1:02 PM GMT
പട്ടിക പുതുക്കി ആംഫി; കല്യാൺ ജ്വല്ലേഴ്സ് മിഡ്ക്യാപ്പിലേക്ക്, ജിയോ ഫിൻ ലാർജ്
MyFin Desk
Summary
- ടാറ്റ ടെക്നോളജീസ്, ഐആർഇഡിഎ, ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ എന്നിവ മിഡ്ക്യാപിൽ
- പുതുക്കിയ മാറ്റങ്ങൾ 2024 ഫെബ്രുവരിയോടെ പ്രാബല്യത്തിൽ വരും
- ലാർജ്‌ക്യാപ് കമ്പനികൾക്കുള്ള പരിധി 67,000 കോടി രൂപ
നടപ്പ് വർഷത്തെ ആദ്യ പകുതിയിലേക്കുള്ള പുതിയ മാർക്കറ്റ് കാറ്റഗറൈസേഷൻ പ്രഖ്യാപിച്ച് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ (ആംഫി). അവസാനമായി മാർക്കറ്റ് കാറ്റഗറൈസേഷനിൽ മാറ്റം വന്നത് 2023 ജൂണിലായിരുന്നു. പുതുക്കിയ മാറ്റങ്ങളിൽ ലാർജ്‌ക്യാപ് കമ്പനികൾക്കുള്ള പരിധി 49,700 കോടി രൂപ മാർക്കറ്റ് ക്യാപ്പിൽ നിന്നും 67,000 കോടി രൂപയാക്കി ഉയർത്തി. മിഡ്‌ക്യാപ് കമ്പനികളുടെ മാർക്കറ്റ് കാപ്പ് 17,400 കോടി രൂപയിൽ നിന്നും 22,000 കോടി രൂപയാക്കി. പുതുക്കിയ മാറ്റങ്ങൾ അനുസരിച്ചുള്ള പട്ടിക 2024 ഫെബ്രുവരി മുതൽ ജൂലൈ വരെ പ്രാബല്യത്തിൽ വരും.
പുതിയ മാറ്റങ്ങൾ അനുസരിച്ച് ജിയോ ഫിനാൻഷ്യൽ സർവീസസ് ലാർജ് കാപ്പ് കമ്പനിയായും അടുത്തിടെ ലിസ്റ്റുചെയ്ത ടാറ്റ ടെക്നോളജീസ്, ഐആർഇഡിഎ, ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ എന്നിവ മിഡ്ക്യാപ് കമ്പനികളുടെ ലിസ്റ്റിലും ഇടം പിടിച്ചു.
പിഎഫ്‌സി, ഐആർഎഫ്‌സി, മാക്രോടെക് ഡെവലപ്പേഴ്‌സ്, പോളിക്യാബ് ഇന്ത്യ, ആർഇസി, ശ്രീറാം ഫിനാൻസ്, യൂണിയൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ മിഡ്‌ക്യാപ്‌സിൽ നിന്ന് ലാർജ്‌ക്യാപ്പുകളിലേക്ക് മാറി. കഴിഞ്ഞ ആറ് മാസത്തെ ഈ ഓഹരികളിലെ റാലിയാണ് ഇതിനുള്ള പ്രധാന കാരണം.
മസ്ഗാവ് ഡോക്ക്, സുസ്ലോൺ എനർജി, ലോയ്ഡ്സ് മെറ്റൽസ്, എസ്ജെവിഎൻ, കല്യാൺ ജ്വല്ലേഴ്സ്, കെഇഐ ഇൻഡസ്ട്രീസ്, ക്രെഡിറ്റ് ആക്സസ് ഗ്രാമീണ്, എക്സൈഡ് ഇൻഡസ്ട്രീസ്, നിപ്പോൺ അസറ്റ് മാനേജ്മെന്റ്, അജന്ത ഫാർമ, നാരായണ ഹൃദയാലയ, ഗ്ലെൻമാർക്ക് ഫാർമ എന്നിവ സ്മോൾക്യാപ്പിൽ നിന്ന് മിഡ്കാപ്പിലേക്ക് മാറിയ ഓഹരികളിൽ ഉൾപ്പെടുന്നു.
വിപണിയുടെ സമീപകാല റെക്കോർഡ് റൺ നേടാനാകാതെ ചില ഓഹരികൾ താഴ്ത്തപ്പെട്ടിട്ടുണ്ട്. യുപിഎൽ, അദാനി വിൽമർ, പിഐ ഇൻഡസ്ട്രീസ്, ഐആർസിടിസി, ബോഷ്, ട്യൂബ് ഇൻവെസ്റ്റ്‌മെന്റ്‌സ്, സംവർദ്ധന മദർസൺ, ഹീറോ മോട്ടോകോർപ്പ് എന്നി ഓഹരികൾ ലാർജ്‌ക്യാപ്പിൽ നിന്നും മിഡ്‌ക്യാപ് ആയി മാറി.
രാജേഷ് എക്‌സ്‌പോർട്ട്‌സ്, ഫൈസർ, ആരതി ഇൻഡസ്‌ട്രീസ്, വിനതി ഓർഗാനിക്‌സ്, ക്രോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്, വേൾപൂൾ ഇന്ത്യ, അതുൽ, നവീൻ ഫ്ലൂറിൻ, സുമിറ്റോമോ കെമിക്കൽസ്, ലോറസ് ലാബ്‌സ്, ആദിത്യ ബിർള ഫാഷൻ, ഭാരത് ഡൈനാമിക്‌സ്, ബാറ്റാ ഇന്ത്യ, കാജാരിയൽ എന്നീ കമ്പനികളാണ് മിഡ്ക്യാപ്പിൽ നിന്നും സ്‌മോൾ ക്യാപ്പിലേക്ക് മാറിയത്.
അടുത്തിടെ ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിന്നും സ്മോൾക്യാപ് ലിസ്റ്റിലെക്ക് പുതുതായി ഉള്പെടുത്തിയവ ചുവടെ കൊടുത്തിരിക്കുന്നു: