image

12 Dec 2024 12:26 AM GMT

Stock Market Updates

ആൽഫബെറ്റ് ഓഹരികൾ താങ്ങായി, നാസ്ഡാക്കിന് 20,000-ന് മുകളിൽ റിക്കോഡ് ക്ലോസിംഗ്

James Paul

Trade Morning
X

നാസ്ഡാക്ക് കോമ്പോസിറ്റ് ബുധനാഴ്ച കുതിച്ചുയർന്നു. ടെക്-ഹെവി സൂചിക 1.77% ഉയർന്ന് 20,034.89 ൽ അവസാനിച്ചു. ഇത് എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് റെക്കോർഡാണ്. എസ് ആൻറ് പി 0.82 ശതമാനം ഉയർന്ന് 6,084.19ൽ എത്തി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 99.27 പോയിൻ്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 44,148.56 എന്ന നിലയിലെത്തി.

പുതിയ ചിപ്പ് ഉപയോഗിച്ച് ക്വാണ്ടം കമ്പ്യൂട്ടിംഗിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കിയതിന് പിന്നാലെ രണ്ടാം ദിവസവും ഗൂഗിളിൻ്റെ ഓഹരികൾ നേട്ടമുണ്ടാക്കി. ടെക് ജഗ്ഗർനൗട്ടിൻ്റെ ഓഹരികൾ 5.5% ഉയർന്ന് സെഷൻ അവസാനിപ്പിച്ചു. ആമസോണും ഉയർന്നു. ടെസ്‌ല ഏകദേശം 6% മുന്നേറി.

ഇന്ത്യൻവിപണി

ആഭ്യന്തര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. സെൻസെക്‌സ് 16.09 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 81,526.14ൽ ക്ലോസ് ചെയ്തു. മൂന്ന് ദിവസത്തെ ഇടിവിന് ശേഷം നിഫ്റ്റി 31.75 പോയിൻ്റ് അഥവാ 0.13 ശതമാനം ഉയർന്ന് 24,641.80 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സിൽ ബജാജ് ഫിനാൻസ്, നെസ്‌ലെ ഇന്ത്യ, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിൻ്റ്‌സ്, അൾട്രാടെക് സിമൻ്റ്, ഇൻഫോസിസ്, മാരുതി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ജെഎസ്ഡബ്ല്യു സ്റ്റീൽ, അദാനി പോർട്ട്‌സ്, എൻടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടൈറ്റൻ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ ഇടിവോടെ ക്ലോസ് ചെയ്തു.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,680, 24,706, 24,747

പിന്തുണ: 24,598, 24,572, 24,531

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 53,579, 53,661, 53,793

പിന്തുണ: 53,315, 53,233, 53,101

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.86 ലെവലിൽ നിന്ന് ഡിസംബർ 11 ന് 0.87 ആയി ഉയർന്നു.

ഇന്ത്യ വിക്സ്

തുടർച്ചയായ നാലാം സെഷനിലും ചാഞ്ചാട്ടം കുറയുകയും ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തു. ഭയ സൂചികയായ ഇന്ത്യ വിക്സ് 13.78 ൽ നിന്ന് 3.7 ശതമാനം ഇടിഞ്ഞ് 13.27 ആയി.