image

13 Dec 2023 11:42 AM GMT

Stock Market Updates

10% ഇടിവിൽ അദാനി ടോട്ടൽ ഗ്യാസ്; എങ്കിലും ഒരു മാസത്തിൽ ഉയർന്നത് 90%

MyFin Desk

adani total gas down 10%, 90% higher in a month
X

Summary

  • 1,050-1,000 രൂപയിലാണ് പ്രതിരോധം കാണുന്നത്


കഴിഞ്ഞ ഒരു മാസത്തെ 90 ശതമാനം റാലിക്ക് ശേഷം അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ 10 ശതമാനത്തിന്റെ ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ കുതിപ്പിൽ നിക്ഷേപകർ മികച്ച ലാഭത്തിനായി വില്പന നടത്തിയതിനെ തുടർന്നാണ് ഇടിവ് രേഖപെടുത്തിയതെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഓഹരികളിലെ ഉയർന്ന ചാഞ്ചാട്ടത്തിനെ തുടർന്ന് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ബിഎസ്ഇയും എൻഎസ്ഇയും അദാനി ടോട്ടലിന്റെ ഓഹരികളെ ഹ്രസ്വകാല എഎസ്എം (അഡീഷണൽ സർവൈലൻസ് മെഷർ) കീഴിൽ ഉൾപ്പെടുത്തി.

വ്യാപാരാവസാനം എൻഎസ്ഇയിൽ അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ 10 ശതമാനം ഇടിഞ്ഞ് 1,002.80 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 92 ശതമാനം നേട്ടമുണ്ടാക്കി. ഇതിൽ 65 ശതമാനവും ഉയർന്നത് കഴിഞ്ഞ ഒരാഴ്ച്ചയിലാണ്.

കഴിഞ്ഞ മാസങ്ങളിലെ നേട്ടത്തിന് തുടർന്ന് അദാനി ഗ്രൂപ്പ് സ്ഥാപനത്തോട് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വിശദീകരണം തേടിയിരുന്നു. "ഓഹരികളുടെ ട്രേഡിംഗ് വോളിയം / വിലയിലെ വർദ്ധനവ് പൂർണ്ണമായും വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണ്," കമ്പനി മറുപടി നൽകി.

മാനേജ്‌മെന്റിന് വിലയുടെ നീക്കങ്ങളെ പറ്റിയുള്ള ഒരു വിവരവും ഇല്ല, അത് കൊണ്ട് തന്നെ ഇതുവരെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനോട് വെളിപ്പെടുത്തിയിട്ടില്ല. 2015ലെ സെബിയുടെ (ലിസ്റ്റിംഗ് ബാധ്യതകളും വെളിപ്പെടുത്തൽ ആവശ്യകതകളും) റെഗുലേഷൻ 30 പ്രകാരം വെളിപ്പെടുത്തൽ ആവശ്യമായ എന്തെങ്കിലും വികസനം ഉണ്ടായാൽ, റെഗുലേറ്ററി ആവശ്യകതകൾക്ക് അനുസൃതമായി ഞങ്ങൾ അത് ചെയ്യും," കമ്പനി കൂട്ടിച്ചേർത്തു.

അദാനി ടോട്ടൽ ഗ്യാസ് പ്രസ്താവനയെത്തുടർന്ന്, നിക്ഷേപകർ ലാഭം ബുക്ക് ചെയ്യാൻ തിരക്കുകൂട്ടി, ഇത് ഓഹരികളുടെ 10 ശതമാനം ഇടിവിന് കാരണമായി.

ഓഹരികളിൽ മികച്ച റാലി കണ്ടതിനാൽ, നിക്ഷേപകർ എടുത്തുചാട്ടം ഒഴിവാക്കണമെന്ന് ഏഞ്ചൽ വണ്ണിലെ ടെക്‌നിക്കൽസ് ആൻഡ് ഡെറിവേറ്റീവുകൾക്കായുള്ള സീനിയർ റിസർച്ച് അനലിസ്റ്റ് ഓഷോ കൃഷൻ പറഞ്ഞു. "1,050-1,000 രൂപയിലാണ് പ്രതിരോധം കാണുന്നത്. അതേസമയം ശക്തമായ പിന്തുണയാണ് 900 രൂപയിലുള്ളത്. അദ്ദേഹം പറഞ്ഞു.

ഓഹരികളിൽ ഇത്രെയും വലിയ കുതിച്ചുചാട്ടം ഉണ്ടായിരുന്നിട്ടും, ഇത് ഈ നടപ്പ് വർഷത്തിൽ ഇന്ന് വരെയുള്ള കണക്കനുസരിച്ച് (YTD) 70 ശതമാനം കുറവിലാണ് വ്യാപാരം ചെയ്യുന്നത്. ജനുവരിയിൽ യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് പുറത്തു വിട്ട റിപ്പോർട്ടിനെ തുടർന്ന് ഓഹരികൾ വൻതോതിൽ ഇടിഞ്ഞതാണ് ഇതിന് കാരണം.

അറിയിപ്പ് : ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല