image

22 Nov 2024 6:04 AM GMT

Stock Market Updates

രണ്ടാം ദിനത്തിലും നഷ്ടം; അദാനി ഓഹരികൾ 10 ശതമാനം ഇടിഞ്ഞു

MyFin Desk

adani group shares fall sharply
X

അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികൾ തുടർച്ചയായ രണ്ടാം ദിനത്തിലും നഷ്ടത്തിൽ. വിവിധ അദാനി കമ്പനികളുടെ ഓഹരി വില 10 ശതമാനം വരെയാണ് ഇടിഞ്ഞത്. കമ്പനികളുടെ ഓഹരി വിലയിൽ രണ്ട് ദിവസത്തിനിടെ 23 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

അദാനി ഗ്രീൻ എനർജി 10.82 ശതമാനം, അദാനി എന്റർപ്രൈസ് 7.23 ശതമാനം, അദാനി പോർട്സ് ആൻഡ് സെസ് 5.38 ശതമാനം, അദാനി പവർ 6.30 ശതമാനം, അദാനി എനർജി സൊല്യൂഷൻ 8.60 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 5.81 ശതമാനം, അദാനി വിൽമർ 5.43 ശതമാനം, അംബുജ സിമന്റ് 1.44 ശതമാനം എന്നിങ്ങനെയാണ് വിവിധ ഓഹരികൾക്കുണ്ടായ തിരിച്ചടി.

അമേരിക്കയിലെ നിക്ഷേപകരെ സൗരോർജ കരാറുകൾ ഉറപ്പിക്കാൻ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമുള്ള അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കണ്ടെത്തലിന് പിന്നാലെ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയായത്.