image

21 Nov 2024 6:39 AM GMT

Stock Market Updates

കുത്തനെ ഇടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികള്‍

MyFin Desk

adani group shares fall sharply
X

Summary

  • അദാനി കമ്പനികളുടെ മൊത്തം എംക്യാപ്പില്‍ 2.45 ലക്ഷം കോടി രൂപയുടെ ഇടിവ്
  • യുഎസ് കോടതി അദാനിക്കെതിരെ കൈക്കൂലി വാഗ്ദാനത്തില്‍ കുറ്റം ചുമത്തിയതാണ് ഇടിവിന് കാരണമായത്


ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയതിനാല്‍ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും മൊത്തം വിപണി മൂല്യത്തില്‍ 2.45 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.

വ്യാഴാഴ്ച രാവിലെ വ്യാപാരത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത തകര്‍ച്ചയാണ്് നേരിട്ടത്. സൗരോര്‍ജ്ജ കരാറുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ക്ക് പകരമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 ദശലക്ഷം യുഎസ് ഡോളര്‍ കൈക്കൂലി വാഗ്ദാനമാണ് അദാനിയെ പ്രതിക്കൂട്ടിലാക്കിയത്.

ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി 22.99 ശതമാനവും അദാനി പോര്‍ട്ട്‌സ് 20 ശതമാനവും അദാനി എനര്‍ജി സൊല്യൂഷന്‍സ് 20 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജി 19.53 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 18.14 ശതമാനവും ബിഎസ്ഇയില്‍ രാവിലെ ഇടിഞ്ഞു.

അദാനി പവറിന്റെ ഓഹരികള്‍ 17.79 ശതമാനവും അംബുജ സിമന്റ്സ് 17.59 ശതമാനവും എസിസി 14.54 ശതമാനവും എന്‍ഡിടിവി 14.37 ശതമാനവും അദാനി വില്‍മര്‍ 10 ശതമാനവും ഇടിഞ്ഞു.