2 Dec 2023 4:43 AM GMT
Summary
2024 ഫെബ്രുവരിയില്‍ ബോണ്ടുകളുടെ പബ്ലിക് ഇഷ്യു നടത്താനാകുമോ എന്ന കാര്യം ഗ്രൂപ്പ് പരിശോധിക്കുന്നുണ്ട്
അദാനി ഗ്രൂപ്പിലെ ആറ് കമ്പനികള്‍ ബോണ്ട് ഉടന്‍ ഇറക്കുമെന്ന് റിപ്പോര്‍ട്ട്.
അദാനി ഗ്രീന്‍ എനര്‍ജി,
അദാനി പോര്‍ട്ട്‌സ് & സെസ്,
അദാനി എനര്‍ജി സൊല്യൂഷന്‍സ്,
അദാനി പവര്‍,
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കീഴിലുള്ള അദാനി എയര്‍പോര്‍ട്ട്‌സ്, അദാനി റോഡ്‌സ് എന്നീ രണ്ട് ലിസ്റ്റ് ചെയ്യപ്പെടാത്ത സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉടന്‍ തന്നെ ആഭ്യന്തര, ആഗോള വിപണിയില്‍ ബോണ്ട് ഇഷ്യു ചെയ്യുമെന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ് പറഞ്ഞു.
എന്നായിരിക്കും ബോണ്ട് ഇറക്കുകയെന്നു തീരുമാനിച്ചിട്ടില്ല. എങ്കിലും 2024 ഫെബ്രുവരിയില്‍ ബോണ്ടുകളുടെ പബ്ലിക് ഇഷ്യു നടത്താനാകുമോ എന്ന കാര്യം ഗ്രൂപ്പ് പരിശോധിക്കുന്നുണ്ട്.
അദാനി ഗ്രൂപ്പ് കമ്പനികളുടെ 80 ശതമാനം ദീര്‍ഘകാല ഫണ്ടുകളും ആഗോള വിപണികളില്‍ നിന്നാണു വരുന്നത്. 20 ശതമാനം വരുന്ന ഹ്രസ്വകാല ഫണ്ടുകളാണ് ആഭ്യന്തര വിപണികളില്‍നിന്നും വരുന്നതെന്നു സിംഗ് പറഞ്ഞു.
അദാനി ഗ്രൂപ്പ് അടുത്ത 10 വര്‍ഷം അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ക്കായി 84 ബില്യന്‍ ഡോളറാണു (7 ലക്ഷം കോടി രൂപ) നീക്കിവയ്ക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.