image

15 Dec 2023 10:40 AM GMT

Stock Market Updates

ആക്‌സന്റ് മൈക്രോസെൽ ലിസ്റ്റിംഗ് 114 ശതമാനം പ്രീമിയത്തിൽ

MyFin Desk

accent microcell listing at 114% premium
X

Summary

  • ഇഷ്യൂ വില 140 രൂപ, ലിസ്റ്റിംഗ് വില 300 രൂപ
  • ഇഷ്യൂ വഴി കമ്പനി 78.40 കോടി രൂപ സമാഹരിച്ചു
  • ലോകമെമ്പാടുമുള്ള 45-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു


സെല്ലുലോസ് അടിസ്ഥാനമാക്കിയുള്ള എക്‌സിപിയന്റുകൾ ഉത്പാദിപ്പിക്കുന്ന ചെറുകിട ഇടത്തരം സ്ഥാപനമായ ആക്‌സന്റ് മൈക്രോസെൽ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 140 രൂപയിൽ നിന്നും 114 ശതമാനം പ്രീമിയത്തോടെ 300 രൂപയിലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വഴി കമ്പനി 78.40 കോടി രൂപ സമാഹരിച്ചു.

ക്രോസ്കാർമെല്ലോസ് സോഡിയം (സിസിഎസ്), സോഡിയം സ്റ്റാർച്ച് ഗ്ലൈക്കലേറ്റ്, കാർബോക്സിമെതൈൽസെല്ലുലോസ് (സിഎംസി) എന്നിവ നിർമ്മിക്കുന്നതിനായി നവഗം ഖേഡയിൽ പുതിയ നിർമാണ യൂണിറ്റ് നിർമിക്കുന്നതിനും പൊതു കോർപ്പറേറ്റ് ചെലവുകളും ഇഷ്യൂ തുക ഉപയോഗിക്കും.

2012 ഏപ്രിൽ 10-ന് സ്ഥാപിതമായ ആക്‌സന്റ് മൈക്രോസെൽ ലിമിറ്റഡ്, പ്രധാനമായും ഫാർമസ്യൂട്ടിക്കൽ, ന്യൂട്രാസ്യൂട്ടിക്കൽ, ഫുഡ്, കോസ്‌മെറ്റിക്, തുടങ്ങിയ വ്യവസായങ്ങൾക്ക് ഉയർന്ന നിലവാരമുള്ള സെല്ലുലോസ് അടിസ്ഥാനമാക്കിയുള്ള എക്‌സിപിയന്റുകൾ ഉത്പാദിപ്പിക്കുന്നു.

അഹമ്മദാബാദിലെ പിരാന റോഡിലും ബറൂച്ചിലെ ദഹേജ് എസ്ഇഇസിലും കമ്പനി രണ്ട് നിർമ്മാണ യൂണിറ്റുകളുണ്ട്.

ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് പുറമെ യുഎസ്എ, കാനഡ, ജർമ്മനി, യുകെ, ജപ്പാൻ, ചൈന, ഓസ്‌ട്രേലിയ, കൊറിയ, നെതർലാൻഡ്‌സ്, തുർക്കി, വിയറ്റ്‌നാം, ഇറ്റലി, ഇന്തോനേഷ്യ, പോളണ്ട്, ഈജിപ്ത്, ഫ്രാൻസ്, തായ്‌ലൻഡ്, ന്യൂസിലാൻഡ്, ബ്രസീൽ, റഷ്യ, മെക്സിക്കോ, ചിലി, സിംബാബ്‌വെ, ഡെന്മാർക്ക്, ഗ്രീസ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 45-ലധികം രാജ്യങ്ങളിലെക്കും കമ്പനി സേവനം നൽകുന്ന.