image

29 Sep 2024 5:54 AM GMT

Stock Market Updates

എട്ട് സ്ഥാപനങ്ങളുടെ എം ക്യാപ് കുതിച്ചു; വര്‍ധിച്ചത് ഒരുലക്ഷം കോടിയിലധികം

MyFin Desk

mcap, reliance industries is the eighth highest gainer
X

Summary

  • റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 20,65,197.60 കോടി രൂപയിലെത്തി
  • ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 13,094.52 കോടി രൂപ ഉയര്‍ന്ന് 9,87,904.63 കോടിയായി
  • അതേസമയം ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 23,706.16 കോടി രൂപ ഇടിഞ്ഞു


ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ എട്ട് കമ്പനികളുടെ സംയുക്ത വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1,21,270.83 കോടി രൂപ ഉയര്‍ന്നു. ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകളിലെ മികച്ച റാലിക്ക് അനുസൃതമായി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്.

കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 1,027.54 പോയിന്റ് ഉയര്‍ന്നു. വെള്ളിയാഴ്ച ബിഎസ്ഇ സെന്‍സെക്സ് 85,978.25 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 53,652.92 കോടി രൂപ ഉയര്‍ന്ന് 20,65,197.60 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 18,518.57 കോടി രൂപവര്‍ധിച്ച് 7,16,333.98 കോടി രൂപയായി ഉയര്‍ന്നു.

ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 13,094.52 കോടി രൂപ ഉയര്‍ന്ന് 9,87,904.63 കോടി രൂപയായും ഐടിസിയുടെ വിപണി മൂല്യം 9,927.3 കോടി രൂപ ഉയര്‍ന്ന് 6,53,834.72 കോടി രൂപയായും ഉയര്‍ന്നു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂലധനം (എംക്യാപ്) 8,592.96 കോടി രൂപ ഉയര്‍ന്ന് 15,59,052 കോടി രൂപയായി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 8,581.64 കോടി രൂപ ഉയര്‍ന്ന് 13,37,186.93 കോടി രൂപയായും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) 8,443.87 കോടി രൂപ 6,47,616.51 കോടി രൂപയായും ഉയര്‍ന്നു.

ഇന്‍ഫോസിസിന്റെ മൂല്യം 459.05 കോടി രൂപ വര്‍ധിച്ച് 7,91,897.44 കോടി രൂപയായി.

അതേസമയം ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 23,706.16 കോടി രൂപ ഇടിഞ്ഞ് 9,20,520.72 കോടി രൂപയായി.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 3,195.44 കോടി രൂപ കുറഞ്ഞ് 6,96,888.77 കോടി രൂപയാകുകയും ചെയ്തു.

ഏറ്റവും മൂല്യമുള്ള സ്ഥാപനങ്ങളുടെ ചാര്‍ട്ടില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് നിലനിര്‍ത്തി. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എല്‍ഐസി എന്നീകമ്പനികള്‍ അടുത്ത സ്ഥാനങ്ങളിലെത്തി.