26 Dec 2023 10:28 AM
Summary
- ഭാരത് ഇലക്ട്രോണിക്സ് ഓഹരികൾ ഒരു വർഷത്തിൽ ഉയർന്നത് 82%
- ഒരു മാസത്തിൽ ടോറന്റ് ഫാർമ ഓഹരികൾ ഉയർന്നത് 7.32%
- 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 475.80 രൂപയിലെത്തി വിപ്രോ
യുഎസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴ്ന്നതും അടുത്ത വർഷം ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളുടെ പിൻബലത്തിൽ മറ്റു ഏഷ്യൻ വിപണികൾ നേട്ടം രേഖപ്പെടുത്തിയതും ഇന്നത്തെ വ്യപാരത്തിൽ ഇന്ത്യൻ ഓഹരികൾ മുന്നേറാൻ ഇടയാക്കി. അതേസമയം, ഇന്നത്തെ വ്യാപാരത്തിൽ നിഫ്റ്റി 200 സൂചികയിൽ നിന്നുള്ള ആറ് ലാർജ്‌ക്യാപ് ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലുമെത്തി.
ഭാരത് ഇലക്ട്രോണിക്സ്
ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും അഞ്ചു ശതമാനത്തിലധികം ഉയർന്ന് 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 184.50 രൂപയിലെത്തി. ഓഹരികൾ 181.95 രൂപയിൽ വ്യാപാരം നിർത്തി.
വർഷാരംഭം മുതൽ ഇന്നുവരെ ഓഹരികൾ ഉയർന്നത് 82 ശതമാനമാണ്. ഒരു മാസ കാലയളവിൽ ഓഹരികൾ 25 ശതമാനത്തോളമാണ് ഉയർന്നത്.
ഹീറോ മോട്ടോകോർപ്പ്
52 ആഴ്ചയിലെ ഉയർന്ന വിലയായ 4,070 രൂപയിൽ വ്യാപാരമധ്യേ ഓഹരികളെത്തി. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ മൂന്നു ശതമാനത്തോളം ഉയർന്ന് 4067.45 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു.
ഒരു വർഷത്തിൽ ഓഹരികൾ നൽകിയ നേട്ടം 49 ശതമാനമാണ്. ഒരു മാസ കാലയളവിൽ ഓഹരികൾ ഉയർന്നത് 6.50 ശതമാനം.
ടോറന്റ് ഫാർമ
തുടക്ക വ്യാപാരം മുതൽ നേട്ടം കൈവിടാത്ത ടോറന്റ് ഫാർമ ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 2275 രൂപ ഇന്നത്തെ വ്യപരമധ്യേ തൊട്ടു. ഓഹരികൾ 2.69 ശതമാനം ഉയർന്ന് 2282.30 രൂപയിൽ ക്ലോസ് ചെയ്തു.
ഒരു വർഷ കാലയളവിൽ ഓഹരികൾ നൽകിയ നേട്ടം 46 ശതമാനമാണ്. കഴിഞ്ഞ ഒരു മാസത്തിൽ 7.32 ശതമാനം ഓഹരികൾ ഉയർന്നു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
നേട്ടം തുടർന്ന് ഐഒസി ഓഹരികൾ. ഇന്ന് 127.70 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 128.50 രൂപ ഇടവ്യാപാരത്തിൽ തൊട്ടു. ഓഹരികൾ 3.52 ശതമാനം ഉയർന്ന് 128.05 രൂപയിൽ വ്യാപാരം നിർത്തി.
ഒരു വർഷ കാലയളവിൽ ഓഹരികൾ ഉയർന്നത് 62 ശതമാനമാണ്. ഒരു മാസത്തിൽ 14.59 ശതമാനം നേട്ടമാണ് ഓഹരികൾ നൽകിയത്.
വിപ്രോ
454 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച വിപ്രോ ഓഹരികൾ വ്യാപാരമധ്യേ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 475.80 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 1.61 ശതമാനം ഉയർന്ന 470.10 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്.
ഒരു മാസത്തിൽ ഓഹരികൾ ഉയർന്നത് 13.64 ശതമാനം. ഒരു വർഷത്തിൽ 20 ശതമാനത്തിന്റെ നേട്ടമാണ് ഓഹരികൾ നൽകിയത്.
ടാറ്റ കൺസ്യുമർ
52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 1017 രൂപ ടാറ്റ കൺസ്യുമർ ഓഹരികൾ ഇടവ്യാപാരത്തിൽ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും ഓഹരികൾ 1.47 ശതമാനം ഉയർന്ന്1017.35 രൂപയിൽ ക്ലോസ് ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ ഉയർന്നത് 32 ശതമാനം. ഒരു മാസ കാലയളവിൽ 13.62 ശതമാനവും ഓഹരികൾ ഉയർന്നു.