image

15 Jan 2024 9:50 AM GMT

Stock Market Updates

സൊമാറ്റോയുടെ 4.5 കോടി ഓഹരികൾ ബ്ലോക്ക് ഡീലിൽ; വില താഴേക്ക്

MyFin Desk

Zomatos 4.5 crore shares fall in block deal
X

Summary

  • 622 കോടി രൂപയുടെ മൂല്യം വരുന്ന ഓഹരികളാണ് കൈമാറിയത്
  • 6 മാസത്തിനിടെ ഓഹരികൾ ഉയർന്നത് 73 ശതമാനം
  • എച്ച്എസ്ബിസി വാങ്ങാനുള്ള റെക്കമെൻഡേഷൻ ഓഹരികൾക്ക് നൽകിയിട്ടുണ്ട്


സൊമാറ്റോയുടെ 622 കോടി രൂപ വിലമതിക്കുന്ന 4.5 കോടി ഓഹരികൾ ബ്ലോക്ക് ഡീലിലൂടെ കൈമാറി. ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്ന വാങ്ങുന്നവരെയോ വിൽക്കുന്നവരെയോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

വാർത്തകളെ തുടർന്ന് ഓഹരികൾ ഒരു ശതമാനത്തോളം ഇടിവാണ് തുടക്ക വ്യാപാരത്തിൽ രേഖപ്പെടുത്തിയത്. വിപണിയിൽ ഇതുവരെ 2.65 കോടി സൊമാറ്റോ ഓഹരികളുടെ വ്യാപാരമാണ് നടന്നത്. കഴിഞ്ഞ 6 മാസത്തിനിടെ ഓഹരികൾ ഉയർന്നത് 73 ശതമാനത്തോളമാണ്.

ആഗോള ബ്രോക്കറേജ് സ്ഥാപനമായ എച്ച്എസ്ബിസി വാങ്ങാനുള്ള റെക്കമെൻഡേഷൻ നൽകിയിട്ടുണ്ട്. ടാർഗെറ്റ് വിലയായി സ്ഥാപനം പറയുന്നത് 150 രൂപയാണ്. ഇത് നിലവിലെ വിലയിൽ നിന്നും 9 ശതമാനം ഉയർന്നതാണ്.

നടപ്പ് വർഷത്തിൽ സോമറ്റോയുടെ വളർച്ച പതുക്കെ മാത്രമായിരിക്കുമെന്നു കമ്പനിയുടെ ദീർഘകാല വീക്ഷണം ശ്രേദ്ധെയോടെ തുടരുമെന്നും എച്ച്എസ്ബിസിയിലെ വിശകലന വിദഗ്ധർ പറഞ്ഞു.

ക്വിക്ക് കോമേഴ്‌സ് ബിസിനസിന്റെ തുടർച്ചയായ പുരോഗതിയെ സൊമാറ്റോ വളരെയധികം ആശ്രയിക്കുന്നതിനാൽ, ഈ മേഖലയിലെ ഏത് മാന്ദ്യവും കമ്പനിയെ ബാധിക്കാം." വിദഗ്ധർ പറഞ്ഞു.

എലാറ സെക്യൂരിറ്റീസിലെ അനലിസ്റ്റുകളും ഓഹരിയ്ക്കലി “ബയ്” റെക്കമെൻഡേഷനും ലക്ഷ്യ വില 150 രൂപയായും ഉയർത്തിയതായി പങ്കിട്ടു, കമ്പനിയുടെ ഉയർന്ന കൺവീനിയൻസ് ഫീസും പരസ്യ വരുമാനവും റെസ്റ്റോറന്റുകളിൽ നിന്നുള്ള കമ്മീഷനും ഫുഡ് ഡെലിവറി ബിസിനസിന്റെ ലാഭം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന കരണങ്ങളാണെന്നു ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു

ഈ മാസം ആദ്യം, സൊമാറ്റോ "ഡെയ്‌ലി പേഔട്ടുകൾ" എന്ന പേരിൽ ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു, ഇത് വളർന്നുവരുന്ന റെസ്റ്റോറന്റ് പങ്കാളികളുടെ ശൃംഖലയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് ലക്ഷ്യമിട്ടായിരുന്നു. 100 അല്ലെങ്കിൽ അതിൽ താഴെ പ്രതിമാസ ഓർഡറുകൾ കൈകാര്യം ചെയ്യുന്ന റെസ്റ്റോറന്റ് പങ്കാളികൾക്ക് ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്.

ചെറിയ ഭക്ഷണശാലകൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ തിരിച്ചറിഞ്ഞ് വിവിധ റെസ്റ്റോറന്റുകളുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഈ നടപടിയെന്ന് ഫുഡ് ഡെലിവറി അഗ്രഗേറ്റർ പറഞ്ഞു.

നിലവിൽ 2.20 നു സൊമാറ്റോയുടെ ഓഹരികൾ 3.22 ശതമാനം താഴ്ന്നു 135.05 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല