6 April 2024 12:08 PM GMT
Summary
- നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക ആദ്യമായി 50,000 കടന്ന് 50,152.35 എന്ന പുതിയ ഉയരത്തിലെത്തി
- പോയ വാരം എഫ്ഐഐകൾ 3,835.75 കോടി രൂപയുടെ ഓഹരികൾ വിറ്റു
- നിഫ്റ്റി മീഡിയ 6.7 ശതമാനം ഉയർന്നു
ഏപ്രിൽ ആദ്യവാരത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച പ്രകടനം തുടർന്നിരിക്കുകയാണ് സ്മാൾ ക്യാപ് ഓഹരികൾ. ഭൗമരാഷ്ട്രീയ പിരിമുറുക്കം, വർദ്ധിച്ചുവരുന്ന ക്രൂഡ് ഓയിൽ വില, വിദേശ നിക്ഷേപകരുടെ വിൽപ്പന, ആർബിഐ നയ പ്രഖ്യാപനം, ഫെഡിന്റെ നിരക്ക് കുറയ്ക്കുന്നതിനുള്ള കാലതാമസം എന്നിവ ഉൾപ്പെടെയുള്ള സമ്മിശ്ര സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ ചാഞ്ചാട്ടത്തിലായിരുന്നു. ഇതിനു വിപരീതമായിരുന്നു സ്മാൾ ക്യാപ് ഓഹരികളിലുണ്ടായ നേട്ടം.
പോയ വാരം സെൻസെക്‌സ് 596.87 അഥവാ 0.81 ശതമാനം ഉയർന്ന് 74,248.22 ലും നിഫ്റ്റി 186.8 പോയിൻ്റ് അഥവാ 0.83 ശതമാനം ഉയർന്ന് 22,513.70 ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇ സ്മോൾ ക്യാപ്, മിഡ് ക്യാപ്, ലാർജ് ക്യാപ് സൂചികകൾ യഥാക്രമം 7 ശതമാനം, 4 ശതമാനം, 1 ശതമാനം എന്നിങ്ങനെ ഉയർന്നു. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക ആദ്യമായി 50,000 കടന്ന് 50,152.35 എന്ന പുതിയ ഉയരത്തിലെത്തി.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മീഡിയ 6.7 ശതമാനവും നിഫ്റ്റി മെറ്റൽ 5.3 ശതമാനവും നിഫ്റ്റി പിഎസ്‌യു ബാങ്ക് 4.2 ശതമാനവും നിഫ്റ്റി റിയൽറ്റി സൂചിക 4 ശതമാനവും ഉയർന്നു.
കഴിഞ്ഞ ആഴ്‌ചയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 3,835.75 കോടി രൂപയുടെ ഓഹരികൾ വിറ്റു.
"പുതിയ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ വിപണി ശക്തമായ തുടരുകയാണ്. മിഡ്, സ്മോൾ ക്യാപ്സ് യഥാക്രമം നാല് ശതമാനം ഏഴു ശതമാനം എന്നിങ്ങനെ ഉയർന്നു. ശക്തമായ നിക്ഷേപത്തിൻ്റെയും ക്രെഡിറ്റ് വളർച്ചാ ഡാറ്റയുടെയും സഹായത്തോടെ ബാങ്കുകൾ 2.4 ശതമാനം റിട്ടേൺ നൽകി. യുഎസ് ബോണ്ട് യീൽഡുകളിലും ക്രൂഡ് ഓയിൽ വിലയിലും വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കാരണം ചാഞ്ചാട്ടം വിപണികളിൽ ചാഞ്ചാട്ടം തുടരുന്നു. ആർബിഐയുടെ പോളിസി മീറ്റിംഗ് പ്രതീക്ഷകൾക്കൊത്ത് വന്നതും, ഭക്ഷ്യവിലപ്പെരുപ്പത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും ഉഷ്ണ തരംഗം മാറുമെന്ന മുന്നറിയിപ്പുകളും വിപണിയിലെ താല്പര്യത്തെ ഉണർത്തി" ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.
പോയ വാരം 400 സ്മോൾ ക്യാപ് ഓഹരികൾ 10-52 ശതമാനം നേട്ടമുണ്ടാക്കി. അഗ്രോലൈഫ്, ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ, ഓൺമൊബൈൽ ഗ്ലോബൽ, ഇകെഐ എനർജി സർവീസസ്, സെൻട്രം ക്യാപിറ്റൽ, ആൻഡ്രൂ യൂൾ ആൻഡ് കമ്പനി, പാരാമൗണ്ട് കമ്മ്യൂണിക്കേഷൻസ്, വിനൈൽ കെമിക്കൽസ് (ഇന്ത്യ), ഓസ്വാൾ ഗ്രീൻടെക്, മണാലി പെട്രോകെമിക്കൽസ്, പ്രിമോ കെമിക്കൽസ്, ജിഇ പവർ ഇന്ത്യ, വാരി റിന്യൂവബിൾ ടെക്‌നോളജീസ്, ഇൻഡോ അമൈൻസ്, ലോയ്ഡ്സ് എൻ്റർപ്രൈസസ്, ജയ്പ്രകാശ് പവർ വെഞ്ച്വേഴ്‌സ്, എം കെ പ്രോട്ടീൻസ്, ക്രെസ്സൻഡ സൊല്യൂഷൻ, എസ്ഇപിസി, നാഗാർജുന ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ്, കോഫി ഡേ എൻ്റർപ്രൈസസ്, റാംകി ഇൻഫ്രാസ്ട്രക്ചർ, നിറ്റ ജെലാറ്റിൻ ഇന്ത്യ, ഉജ്ജീവൻ സ്‌മോൾ ഫൈനാൻസ് ബാങ്ക് എന്നെ ഓഹരികൾ 25-52 ശതമാനം വരെ നേട്ടമുണ്ടാക്കി.