image

26 Jan 2025 4:44 AM GMT

Stock Market Updates

റിലയന്‍സിന് കനത്ത തിരിച്ചടി; നാല് കമ്പനികള്‍ക്ക് നഷ്ടം 1.25 ലക്ഷം കോടി

MyFin Desk

reliance suffers major setback, four companies lose rs 1.25 lakh crore
X

Summary

  • റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 74,969 കോടി രൂപ കുറഞ്ഞു
  • എല്‍ഐസിയുടെ നഷ്ടം 21,251 കോടി
  • ഇന്‍ഫോസിസിന്റെ വിപണി മൂലധനം 24,934 കോടി വര്‍ധിച്ചു


രാജ്യത്തെ മുന്‍നിര പത്ത് കമ്പനികളില്‍ നാലെണ്ണത്തിന്റെ സംയോജിത വിപണിമൂല്യം കഴിഞ്ഞ ആഴ്ച 1,25,397.45 കോടി രൂപ ഇടിഞ്ഞു. നിക്ഷേപകരുടെ വികാരത്തിന് അനുസൃതമായി, റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഏറ്റവും വലിയ തിരിച്ചടിയേറ്റു.

കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക 428.87 പോയിന്റ് അല്ലെങ്കില്‍ 0.55 ശതമാനമാണ് ഇടിഞ്ഞത്. നിഫ്റ്റി 111 പോയിന്റ് അല്ലെങ്കില്‍ 0.47 ശതമാനവും ഇടിഞ്ഞു.

'നിഫ്റ്റി തുടര്‍ച്ചയായ മൂന്നാം ആഴ്ചയും നഷ്ടത്തില്‍ അവസാനിച്ചതിനാല്‍ ബുള്ളുകള്‍ക്ക് ഇത് മറ്റൊരു ദുഷ്‌കരമായ ആഴ്ചയായിരുന്നു. തിരിച്ചുവരവിന് അനുകൂലമായ സാഹചര്യമുണ്ടായിട്ടും അവ മുതലെടുക്കാന്‍ കഴിഞ്ഞില്ല,' സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ, പറഞ്ഞു.

ഏറ്റവും വലിയ തിപരിച്ചടി നേരിട്ട റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 74,969.35 കോടി രൂപ കുറഞ്ഞ് 16,85,998.34 കോടിയായി.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസിഐ) മൂല്യം 21,251.99 കോടി രൂപ ഇടിഞ്ഞ് 5,19,472.06 കോടി രൂപയായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 17,626.13 കോടി രൂപ കുറഞ്ഞ് 6,64,304.09 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 11,549.98 കോടി രൂപ ഇടിഞ്ഞ് 8,53,945.19 കോടി രൂപയിലുമെത്തി.

മറുവശത്ത്, ഇന്‍ഫോസിസിന്റെ വിപണി മൂലധനം (എംക്യാപ്) 24,934.38 കോടി രൂപ ഉയര്‍ന്ന് 7,78,612.76 കോടി രൂപയായി. എച്ച്ഡിഎഫ്സി ബാങ്ക് 9,828.08 കോടി രൂപ കൂട്ടി, അതിന്റെ മൂല്യം 12,61,627.89 കോടി രൂപയായി.

ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 9,398.89 കോടി രൂപ ഉയര്‍ന്ന് 9,36,413.86 കോടി രൂപയായും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) 9,262.3 കോടി ഉയര്‍ന്ന് 15,01,976.67 കോടിയായും വര്‍ധിച്ചു.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 3,442.15 കോടി രൂപ ഉയര്‍ന്ന് 5,56,594.67 കോടി രൂപയായി. ഐടിസിയുടെ മൂല്യം 1,689.08 കോടി വര്‍ധിച്ച് 5,52,392.01 കോടിയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടര്‍ന്നു.ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് , ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എല്‍ഐസി എന്നിവരാണ് തൊട്ടുപിന്നില്‍.