24 Dec 2023 8:15 AM GMT
3 ടോപ് 10 കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 70,312.7 കോടി; വലിയ നേട്ടം റിലയന്‍സിന്
MyFin Desk
Summary
- 7 ടോപ് 10 കമ്പനികളുടെ മൊത്തം ഇടിവ് 68,783.2 കോടി രൂപ
- ഏറ്റവും വലിയ ഇടിവ് ഐസിഐസിഐ ബാങ്കിന്
- റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുന്നു
ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളിൽ മൂന്നെണ്ണത്തിന്റെ സംയുക്ത വിപണി മൂല്യം കഴിഞ്ഞ ആഴ്ച 70,312.7 കോടി രൂപ ഉയർന്നു, അസ്ഥിരമായ വിപണി സാഹചര്യങ്ങൾക്കിടയിലും റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും വലിയ നേട്ടം കരസ്ഥമാക്കി.
ടോപ് 10 പാക്കിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ഭാരതി എയർടെൽ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) എന്നിവ നേരിട്ടു. 68,783.2 കോടി രൂപയുടെ ഇടിവാണ് ഈ കമ്പനികളുടെ മൊത്തം എംക്യാപില്‍ ഉണ്ടായത്.
കഴിഞ്ഞ ആഴ്‌ച, ബിഎസ്‌ഇ ബെഞ്ച്മാർക്ക് 376.79 പോയിന്റ് അല്ലെങ്കിൽ 0.52 ശതമാനം കുറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 47,021.59 കോടി രൂപ ഉയർന്ന് 17,35,194.85 കോടി രൂപയായി. ഹിന്ദുസ്ഥാൻ യുണിലിവർ 12,241.37 കോടി രൂപ കൂട്ടിച്ചേര്‍ത്തതോടെ മൂല്യം 6,05,043.25 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 11,049.74 കോടി രൂപ ഉയർന്ന് 12,68,143.20 കോടി രൂപയായി.
എന്നിരുന്നാലും, ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം (എംക്യാപ്) 30,235.29 കോടി രൂപ ഇടിഞ്ഞ് 6,97,095.53 കോടി രൂപയായി. ടിസിഎസിന്റെ മൂല്യം 12,715.21 കോടി രൂപ ഇടിഞ്ഞ് 13,99,696.92 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 10,486.42 കോടി രൂപ കുറഞ്ഞ് 5,68,185.42 കോടി രൂപയായും മാറി.
ഇൻഫോസിസിന്റെ മൂല്യം 7,159.5 കോടി രൂപ കുറഞ്ഞ് 6,48,298.04 കോടി രൂപയായപ്പോള്‍ ഐടിസിയുടെ മൂല്യം 3,991.36 കോടി രൂപ കുറഞ്ഞ് 5,67,645.03 കോടി രൂപയിലെത്തി. ഭാരതി എയർടെല്ലിന്റെ മൂല്യം 2,108.17 കോടി രൂപ കുറഞ്ഞ് 5,56,134.58 കോടി രൂപയായും എൽഐസിയുടെ മൂല്യം 2,087.25 കോടി രൂപ കുറഞ്ഞ് 5,01,635.57 കോടി രൂപയായും മാറി.
റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം നിലനിര്‍ത്തി. തുടർന്നുള്ള സ്ഥാനങ്ങളില്‍ യഥാക്രമം ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, എയർടെൽ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ്.