27 Dec 2023 8:20 AM GMT
Summary
- ഹാപ്പി ഫോർജിംഗ്സ് ഓഹരികൾ 17.65% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു
- RBZ ജ്വല്ലേഴ്സ് ഓഹരികൾ ഇഷ്യൂ വിലയായിരുന്ന 100 രൂപയിൽ തന്നെ ലിസ്റ്റ് ചെയ്തു
- മുഫ്തി മെൻസ് വെയർ ഓഹരികൾ 0.84 ശതമാനം പ്രീമിയത്തിൽ
ഹാപ്പി ഫോർജിംഗ്സ്
വാഹങ്ങളുടെ പ്രധാന ഘടകങ്ങളുടെ രൂപകൽപ്പന നിർമാണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഹാപ്പി ഫോർജിംഗ്സ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 850 രൂപയിൽ നിന്നും 17.65 ശതമാനം പ്രീമിയത്തോടെ 1000 രൂപക്കായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. ഓഹരിയൊന്നിന് 150 രൂപയാണ് ഓഹരിയുടമകൾക്ക് ലഭിച്ചത്. ഇഷ്യൂ വഴി കമ്പനി 1008 കോടി രൂപ സമാഹരിച്ചു. ആങ്കർ ഇൻവെസ്റ്റർസ് വഴി കമ്പനി 302.58 കോടി രൂപ സ്വരൂപിച്ചിരുന്നു.
ആർബിസെഡ് (RBZ) ജ്വല്ലേഴ്സ്
പുരാതന ഡിസൈനുകൾ ആസ്പദമാക്കി സ്വർണ്ണാഭരണങ്ങൾ നിർമിക്കുന്ന RBZ ജ്വല്ലേഴ്സ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്നു 100 രൂപയിൽ തന്നെയായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വഴി കമ്പനി 100 കോടി രൂപ സമാഹരിച്ചു. ആങ്കർ ഇൻവെസ്റ്റ്മെന്റ് കമ്പനി 21 കോടി രൂപ സ്വരൂപിച്ചിരുന്നു.
ക്രെഡോ ബ്രാൻഡ് മാർക്കറ്റിംഗ് (മുഫ്തി മെൻസ് വെയർ)
പുരുഷന്മാർക്കുള്ള കാഷ്വൽ വസ്ത്രങ്ങൾ നിർമിച്ച് വിതരണം ചെയുന്ന മുഫ്തി മെൻസ് വെയർ ഓഹരികൾ 0.84 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 280 രൂപ. ലിസ്റ്റിംഗ് വില 282.35 രൂപ. ഇഷ്യൂ വഴി കമ്പനി 549.78 കോടി രൂപ സമാഹരിച്ചു. ആങ്കർ ഇൻവെസ്റ്റ്മെന്റ് കമ്പനി 164.93 കോടി രൂപ സ്വരൂപിച്ചിട്ടുണ്ട്.
ഇലക്ട്രോ ഫോഴ്സ്
ഇലക്ട്രോണിക്‌സ്, ലൈറ്റിംഗ്, സ്വിച്ച് ഗിയർ, എന്നീ വ്യവസായങ്ങൾ ഇലക്ട്രിക്കൽ ഘടകങ്ങളും മെറ്റൽ/പ്ലാസ്റ്റിക് കോൺടാക്റ്റ് ഭാഗങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു ചെറുകിട ഇടത്തരം സംരംഭമായ ഇലക്ട്രോ ഫോഴ്സ് ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്ന 93 രൂപയിൽ നിന്നും 7.53 ശതമാനം പ്രീമിയത്തോടെ 100 രൂപയിലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്.