image

22 Dec 2023 11:09 AM GMT

Stock Market Updates

2,673 കോടി രൂപയുടെ പുതിയ ഓർഡർ; ബിഇഎൽ ഓഹരികൾ കുതിപ്പിൽ

MyFin Desk

2,673 കോടി രൂപയുടെ പുതിയ ഓർഡർ; ബിഇഎൽ ഓഹരികൾ കുതിപ്പിൽ
X

Summary

  • വ്യാപാരവസാനം എൻ‌എസ്‌ഇയിൽ ബി‌ഇ‌എൽ ഓഹരികൾ 174.80 രൂപയിൽ ക്ലോസ് ചെയ്തു.


രണ്ട് ഷിപ്പ് ബിൽഡേഴ്‌സ് കമ്പനികളിലിൽ നിന്നും ഭാരത് ഇലക്ട്രോണിക്സിന് 2,673 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. പുതിയ ഓർഡറുകളുടെ പ്രഖ്യാപനത്തിന്ന് ശേഷം ബിഇഎൽ ഓഹരികൾ ഒരു ശതമാനത്തിലധികം ഉയർന്നു. ഗോവ ഷിപ്പ്‌യാർഡ്, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് എന്നി കമ്പനികളിൽ നിന്നാണ് ഓർഡർ ലഭിച്ചത്.

ഗോവ ഷിപ്പ്‌യാർഡിൽ നിന്ന് 1,701 കോടി രൂപയുടെയും ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സിൽ നിന്ന് 972 കോടി രൂപയുടെ ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്.

വ്യാപാരവസാനം എൻ‌എസ്‌ഇയിൽ ബി‌ഇ‌എൽ ഓഹരികൾ 2.43 ശതമാനം ഉയർന്ന് 174.80 രൂപയിൽ ക്ലോസ് ചെയ്തു.

നെക്സ്റ്റ് ജനറേഷൻ ഓഫ്‌ഷോർ പട്രോൾ വെസലുകളിൽ (NGOPV) ഉപയോഗിക്കുന്നത്തിനായുള്ള 14 തരം സെൻസറുകൾ നിർമിച്ചു നൽകാനുള്ള ഓർഡർ ഇരു കമ്പനികളും നൽകിയിട്ടുള്ളത്.

ഭാരത് ഇലക്ട്രോണിക്സിന്റെ ഉപസ്ഥാനങ്ങളായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും മറ്റ് അനുബന്ധ വ്യവസായങ്ങളും നിർമാണത്തിൽ പങ്കെടുക്കും. 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമാണ് ഭാരത് ഇലക്ട്രോണിക്സിന്റെ നിർമിക്കുന്ന ഈ ഉപകരണങ്ങൾ.

ഇതിനു മുൻപ് ഡിസംബർ 15ന് കമ്പനിക്ക് 86.15 കോടി രൂപയുടെ ഓർഡറും ലഭിച്ചിരുന്നു. ഇത് വിവിധ സ്‌പെയറുകള്‍ മാറ്റിസ്ഥാപിക്കാനും മറ്റു സേവനങ്ങൾക്കുമായുള്ളതാണ്.

ഈ സാമ്പത്തിക വർഷം ഇതുവരെ 25,935.15 കോടി രൂപയുടെ ഓർഡറുകളാണ് ഭാരത് ഇലക്ട്രോണിക്സിന് ലഭിച്ചത്.

ടാർഗറ്റ് 205 രൂപ

ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് ഓഹരികളുടെ ടാർഗെറ്റ് വില 205 രൂപയായി ഡിസംബർ ആദ്യം ഉയർത്തിയിരുന്നു.ഭാരത് ഇലക്ട്രോണിക്സിന്റെ വളർച്ചയിലും വരുമാനത്തിലും ബുള്ളിഷ് ആയി തുടരുന്നുവെന്ന് യുബിഎസ്സിലെ വിശകലന വിദഗ്ധർ പറഞ്ഞു. വരുമാന വളർച്ചയും അധികരിച്ച് വരുന്ന പുതിയ ഓർഡറുകളും ഓഹരികളിൽ ബുള്ളിഷ് റൺ തുടരുമെന്നും വിശകല വിദക്തർ കൂട്ടിച്ചേർത്തു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല