2 Jun 2024 10:23 AM
എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; നേട്ടമുണ്ടാക്കി എസ്ബിഐയും, എച്ച്ഡിഎഫ്‌സിയും
MyFin Desk
രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ ഇടിവ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ടിസിഎസിനുമാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. കഴിഞ്ഞയാഴ്ച 2,08,207.93 കോടി രൂപയാണ് എട്ട് കമ്പനികള്‍ക്ക് ഒന്നടങ്കം നഷ്ടമായത്.
ഒരാഴ്ച കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 67,792 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ വിപണി മൂല്യം 19,34,717 കോടിയായി. 65,577 കോടി രൂപയുടെ നഷ്ടത്തോടെ ടിസിഎസിന്റെ വിപണി മൂല്യം 13,27,657 കോടിയായി താഴ്ന്നു. കഴിഞ്ഞയാഴ്ച ഇന്‍ഫോസിസിന് 24,338 കോടിയും ഐടിസിക്ക് 12,422 കോടിയും എല്‍ഐസിക്ക് 10,815 കോടിയുമാണ് മൂല്യത്തില്‍ ഉണ്ടായ ഇടിവ്.
അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നിവയുടെ വിപണി മൂല്യത്തിൽ വർധന ഉണ്ടായിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് 10,954 കോടിയുടെയും എസ്ബിഐ 1,338 കോടിയുടെയും നേട്ടം ഉണ്ടാക്കി.