image

25 Nov 2023 9:16 AM GMT

Stock Market Updates

ടാറ്റ ടെക് ഉൾപ്പെടെ നാല് കമ്പനികളുടെ ഇഷ്യൂവിന് 2 ലക്ഷം കോടിയുടെ ബിഡ്ഡുകൾ

MyFin Desk

2 lakh crore bids for the issue by four companies including Tata Tech
X

Summary

  • ടാറ്റ ടെക്‌നോളജീസ് ഇഷ്യൂവിന് 1.56 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകളാണ് ലഭിച്ചു


നവംബർ-24 നു അവസാനിച്ച നാല് വാൻ കിട കമ്പനികളുടെ ഇഷ്യൂവിന് മൊത്തമായി നിക്ഷേപകർ സമർപ്പിച്ച അപേക്ഷകൾ 2 ലക്ഷം കോടി രൂപയിൽ അധികം.

ഇതിൽ ടാറ്റ ടെക്‌നോളജീസ് ഇഷ്യൂവിന് 70 ഇരട്ടി അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇത് ഏകദേശം 1.56 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകളാണ്. ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസിന്റെയും ഗാന്ധർ ഓയിൽ റിഫൈനറിയുടെയും (ഇന്ത്യ) ഐപിഒ 20,000 കോടിയിലധികം രൂപയുടെ ബിഡ്ഡുകൾ നേടി. ഫെഡ്‌ബാങ്ക് ഫിനാൻഷ്യലിന്റെ 1092 കോടി രൂപയുടെ ഓഫർ ലഭിച്ചു. ഫെഡ് ഫിന്നിനു താരതമ്യേന മന്ദഗതിയിലുള്ള പ്രതികരണത്തിന് ലഭിച്ചത്. ഇഷ്യൂവിന് ലഭിച്ചതാകട്ടെ രണ്ടിരട്ടി സബ്‌സ്‌ക്രിപ്‌ഷൻ മാത്രമാണ്. അന്ന് അവസാനിച്ച സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസിയുടെ (ഐആർഇഡിഎ) ഐ‌പി‌ഒ ഏകദേശം 39 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ നേടിയിരുന്നു. ഇത് ഏകദേശം 58,500 കോടി രൂപയോളമാണ്.

ഏകദേശം രണ്ട് പതിറ്റാണ്ടിനിടെയാണ് മറ്റൊരു ടാറ്റ ഗ്രൂപ്പ് കമ്പനി വിപണിയിലെത്തിയത്. ഇതിനു മുൻപ് പ്രാഥമിക വിപണയിലെത്തിയ മറ്റു ടാറ്റ ഗ്രൂപ്പ് കമ്പനികൾക്കും നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരമായിരുന്നു ലഭിച്ചിട്ടുള്ളത്. ടാറ്റ ടെക്കിന്റെ 3042 കോടിയുടെ ഐപിഒയ്ക്ക് 7.33 ദശലക്ഷം അപേക്ഷകൾ ലഭിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) സ്ഥാപിച്ച റെക്കോർഡാണ് ടാറ്റ ടെക് ഇഷ്യൂ തകർത്തത്. എൽഐസി ഇഷ്യൂ വിന് ലഭിച്ചത് 6.13 ദശലക്ഷം അപേക്ഷകളായിരുന്നു.

ടാറ്റ ടെക്കിന്റെ ഇഷ്യുവിന് സ്ഥാപന നിക്ഷേപകരുടെ ഭാഗം 200 ഇരട്ടിയും റീട്ടെയിൽ ഭാഗം ഏകദേശം 17 മടങ്ങും ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ ഭാഗം 62 ഇരട്ടിയും സബ്‌സ്‌ക്രൈബ് ചെയ്തു. അതേസമയം, ഓവർസീസ് ഫണ്ടുകളുടെ 40,000 കോടി രൂപയുടെ ബിഡ്ഡിനും ഇഷ്യൂ സാക്ഷ്യം വഹിച്ചു.