25 Dec 2023 9:51 AM
Summary
നടപ്പ് വർഷത്തേക്കാളും ഒരു അവധി കുറവാണ്
ഓഹരി വിപണിയിൽ അടുത്ത കലണ്ടർ വർഷത്തിൽ (2024) മൊത്തം 14 അവധികൾ, ഇത് നടപ്പുവർഷമായ 2023-ലെ അവധിയേക്കാൾ ഒരു ദിവസത്തെ കുറവുമാണ്. 2023-ൽ, 15 അവധി ദിവസങ്ങളുണ്ടായിരുന്നു.
റിപ്പബ്ലിക് ദിനം (ജനുവരി 26), മഹാശിവരാത്രി (മാർച്ച് 8), ഹോളി (മാർച്ച് 25), ദുഃഖവെള്ളി (മാർച്ച് 2029), റംസാൻ ഈദ് (ഏപ്രിൽ 11), രാമനവമി (ഏപ്രിൽ 17), മഹാരാഷ്ട്ര ദിനം (മെയ് 1), ബക്രീദ് (ജൂൺ 17), മുഹറം (ജൂലൈ 17), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഗാന്ധി ജയന്തി (ഒക്ടോബർ 2), ദീപാവലി (നവംബർ 1), ഗുരുനാനക് ജയന്തി (നവംബർ 15), ക്രിസ്മസ് (ഡിസംബർ) 25) എന്നീ ദിവസങ്ങളിലായിരിക്കും വിപണിയിൽ അവധി.
പ്രത്യേക മുഹൂർത്ത വ്യാപാരം ദീപാവലിക്ക് നവംബർ 1-ന്.
എക്‌സ്‌ചേഞ്ചുകൾക്ക് മുകളിൽ പറഞ്ഞ ഏതെങ്കിലും അവധി ദിവസങ്ങളിൽ മാറ്റം വരുത്താം, അതിനായി പ്രത്യേക സർക്കുലറിൽ മുൻകൂട്ടി അറിയിക്കും.