10 Aug 2023 10:36 AM GMT
Summary
- ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയക്രമം ആറ് പ്രവൃത്തി ദിവസങ്ങളിൽ നിന്ന് മൂന്ന് ദിവസമായി കുറച്ചു.
- പബ്ലിക് ഇഷ്യൂവിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റം
പബ്ലിക് ഇഷ്യൂ അവസാനിച്ച് മൂന്നാം ദിവസം ഓഹരികള്‍ ലിസ്റ്റ് ചെയ്യണമെന്ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദ്ദേശം നല്കി. നേരത്തയിത് ആറു ദിവസമായിരുന്നു.
സെപ്‌റ്റംബർ ഒന്നു മുതല്‍ ടി+3 സംവിധാനത്തിലേക്കു നീങ്ങുകയാണെന്നു സെബി വ്യക്തമാക്കി. എന്നാല്‍ ഇതു നടപ്പാക്കാന്‍ ഡിസംബർ ഒന്നുവരെ ഓപ്ഷന്‍ നല്ർകിയിട്ടുണ്ട്. സാധിക്കുന്നവർക്ക് ടി+3 സംവിധാനം ഉപയോഗിക്കാം. ഇവിടെ "ടി" എന്നുദ്ദേശിക്കുന്നത് ഇഷ്യു അവസാനിക്കുന്ന ദിവസത്തെയാണ്.
ടി+3 സംവിധാനം സംബന്ധിച്ച സമയക്രമം ഇഷ്യൂകളുടെ ഓഫർ ഡോക്യുമെന്‍റുകളില്‍ ഉള്‍പ്പെടുത്തണമെന്നും സെബി നിർദ്ദേശിച്ചിട്ടുണ്ട്. ഓഹരി ഇഷ്യു നടപടിക്രമങ്ങളുടെ സമയക്രമം ഓഫർ ഡോക്യുമെന്‍റില്‍ നല്കണം അപേക്ഷ സമർപ്പിക്കൽ, ബിഡ് പരിഷ്‌ക്കരണം, ഡിപ്പോസിറ്ററികളുമായുള്ള ബിഡ് വിശദാംശങ്ങളുടെ മൂല്യനിർണ്ണയം, യുപിഐ മാൻഡേറ്റ് ഇടപാടുകളുടെ അനുരഞ്ജനം, യുപിഐ മാൻഡേറ്റ് സ്വീകാര്യത, ഇഷ്യൂ ക്ലോഷർ എന്നിവ "ടി" ദിനത്തിലാക്കി പുതിയ സെർക്യൂലർ പ്രകാരം സെബി ക്രമീകരിച്ചു.
യുപിഐ അപേക്ഷകളിലെ തേർഡ് പാർട്ടി ചെക്കുകൾ, നോൺ-യുപിഐ അപേക്ഷകളിൽ തേർഡ് പാർട്ടി ചെക്കുകൾ, അന്തിമ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കൽ, ഓഹരി നിരസിക്കല്‍ അന്തിമമാക്കല്‍, സ്റ്റോക് എക്സേചഞ്ചുകളിലെ ലിസ്റ്റിംഗ് നിബന്ധനകള്‍ പൂർത്തിയാക്കല്‍ തുടങ്ങിയവയെല്ലാം ഇഷ്യു പൂർത്തിയാതിന്‍റെ അടുത്ത രണ്ടു ദിവസങ്ങളില്‍ ചെയ്തു തീർക്കണം. അലോട്ട്മെന്‍റ് പരസ്യം മൂന്നാം ദിവസം നല്കണം. ഈ കാലയളവില്‍ തന്നെ റീഫണ്ടും പൂർത്തിയാക്കണം.
നിക്ഷേപകന്‍റെ റീഫണ്ട് ബ്ലോക്കാകുയോ മറ്റു പ്രശ്നങ്ങളുണ്ടാവുകയോ ചെയ്താല്‍ നഷ്ടപരിഹാരത്തിനു കണക്കിലെടുക്കേണ്ട സമയം ടി+3 ദിവസം മുതലാണ്.
പൊതു നിർദ്ദേശങ്ങൾ പ്രകാരം, ബ്ലോക്ക്ഡ് തുക (എ.എസ്.ബി.എ ) എന്തെങ്കിലും ഉണ്ടെങ്കിൽ, അൺബ്ലോക്ക് ചെയ്യുന്നതിനുള്ള കാലതാമസത്തിന് നിക്ഷേപകർക്കുള്ള നഷ്ടപരിഹാരം തന്നെ കണക്കാക്കുമെന്ന് സർക്കുലർ കൂട്ടിച്ചേർത്തു.