image

11 Aug 2023 11:09 AM IST

Stock Market Updates

എല്‍ഐസിക്കു 9543 കോടി ക്വാര്‍ട്ടര്‍ അറ്റാദായം

MyFin Desk

എല്‍ഐസിക്കു 9543 കോടി ക്വാര്‍ട്ടര്‍ അറ്റാദായം
X

Summary

  • ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 9543 കോടി രൂപ അറ്റാദായം.
  • മുൻ വർഷത്തെ ഇതേ കാലയളവിനേക്കാൾ 1299 ശതമാനം കൂടുതലാണിത്
  • കമ്പനി ഈ കാലയളവില്‍ 32.2 ലക്ഷം പോളിസികള്‍ വിറ്റു.


പൊതുമേഖല ലൈഫ് ഇന്‍ഷുറന്‍സ് ഭീമന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 9543 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവില്‍ 682 കോടി രൂപയേക്കാള്‍ 1299 ശതമാനം കൂടുതലാണിത്. കമ്പനിയുടെ വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ 69570 കോടി രൂപയില്‍നിന്ന് 90309 കോടി രൂപയായി ഉയര്‍ന്നു.

കമ്പനി ഈ കാലയളവില്‍ 32.2 ലക്ഷം പോളിസികള്‍ വിറ്റു. മുന്‍വര്‍ഷമിതേ കാലയളവിലിത് 36.82 ലക്ഷമായിരുന്നു. ആദ്യവര്‍ഷ പ്രീമിയം 8.3 ശതമാനം കുറഞ്ഞ്‌ 7429 കോടി രൂപയില്‍നിന്ന് 6810 കോടിയിലെത്തി. കമ്പനിയുടെ നെറ്റ് പ്രീമിയം മുന്‍വര്‍ഷമിതേ കാലയളവിലെ 98351 കോടി രൂപയില്‍നിന്ന് 98362 കോടി രൂപയിലെത്തി.

കമ്പനിയുടെ ഓഹരി വില ഓഗസ്റ്റ് 10-ന് 641.7 രൂപയിലാണ് ക്ലോസ് ചെയ്തത്. തലേ ദിവസത്തേക്കാള്‍ 0.35 ശതമാനം കുറവാണ്.കമ്പനിയുടെ ഓഹരി വില ഓഗസ്റ്റ് 10-ന് 641.7 രൂപയിലാണ് ക്ലോസ് ചെയ്തത്. തലേ ദിവസത്തേക്കാള്‍ 0.35 ശതമാനം കുറവാണ്.