24 March 2023 11:59 AM
Summary
സെൻസെക്സ് 398.18 പോയിന്റ് ഇടിഞ്ഞ് 57,527.10 ലും നിഫ്റ്റി 131.85 പോയിന്റ് തകർന്ന് 16,945.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രണ്ടാം ദിവസവും ഒരു ശതമാനത്തോളം ഇടിഞ്ഞ് സൂചികകൾ. ഊർജ, മെറ്റൽ, റീൽറ്റി ഓഹരികളിലുണ്ടായ വില്പന സമ്മർദ്ദമാണ് ഇന്ന് വിപണിക്ക് കൂടുതൽ ആഘാതമേല്പിച്ചത്. ഒപ്പം യൂറോപ്യൻ ഏഷ്യൻ വിപണികൾ ദുർബലമായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും, വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിൻ വാങ്ങലും മറ്റു കാരണങ്ങളായി.
സെൻസെക്സ് 398.18 പോയിന്റ് ഇടിഞ്ഞ് 57,527.10 ലും നിഫ്റ്റി 131.85 പോയിന്റ് തകർന്ന് 16,945.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 502.3 പോയിന്റ് കുറഞ്ഞ് 57,422.98 ലെത്തിയിരുന്നു.
ബജാജ് ഫിൻ സെർവ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച് സിഎൽ ടെക്ക്, എസ്ബിഐ, ലാർസെൻ ആൻഡ് റ്റ്യുബ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ടൈറ്റൻ എന്നിവ നഷ്ടത്തിലാവസാനിച്ചു.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര, പവർ ഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ എന്നിവ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണിയിൽ സിയോൾ, ജപ്പാൻ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവിടങ്ങളിലെ വിപണികൾ ദുർബലമായി.
യൂറോപ്യൻ വിപണികൾ ഉച്ച കഴിഞ്ഞുള്ള സെഷനിൽ ചുവപ്പിലാണ് വ്യപാരം ചെയ്തിരുന്നത്. വ്യാഴാഴ്ച്ച യു എസ് വിപണി നേട്ടത്തിൽ അവസാനിച്ചിരുന്നു.
ഡോളറിനെതിരെ രൂപ 25 പൈസ കുറഞ്ഞ് 82.45 രൂപയായി.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.73 ശതമാനം കുറഞ്ഞ് ബാരലിന് 74 .60 ഡോളറായി.
വിദേശ നിക്ഷേപകർ വ്യാഴാഴ്ച 995.01 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.