image

10 March 2023 11:57 AM GMT

Stock Market Updates

ബാങ്കിങ് ഓഹരികളിൽ തകർച്ച, സെൻസെക്‌സും നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു

MyFin Desk

sensex index down
X

Summary

സെൻസെക്സ് 671.15 പോയിന്റ് താഴ്ന്ന് 59135.13 ലും നിഫ്റ്റി 176.70 പോയിന്റ് കുറഞ്ഞ് 17412.90 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. വ്യപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 58884.98 ലും നിഫ്റ്റി 17324.35 ലുമെത്തിയിരുന്നു.


ഐ ടി , ധനകാര്യ , ഓയിൽ ഓഹരികളിലുണ്ടായ വില്പന സമ്മർദ്ദവും, ആഗോള വിപണികളായിലെ ദുർബലമായ പ്രവണതയും സെൻസെക്‌സും നിഫ്റ്റിയും ഒരു ശതമാനം ഇടിയുന്നതിനു കാരണമായി.

സെൻസെക്സ് 671.15 പോയിന്റ് താഴ്ന്ന് 59135.13 ലും നിഫ്റ്റി 176.70 പോയിന്റ് കുറഞ്ഞ് 17412.90 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. വ്യപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 58884.98 ലും നിഫ്റ്റി 17324.35 ലുമെത്തിയിരുന്നു.

സെൻസെക്സിൽ എച്ച് ഡി എഫ് സി ബാങ്ക്, എസ ബി ഐ, എച്ച് ഡി എഫ് സി, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസേർവ്, എം ആൻഡ് എം , എൽ ആൻഡ് ടി , റിലയൻസ് , ഇൻഫോസിസ് , ടി സി എസ് എന്നിവ നഷ്ടത്തിൽ അവസാനിച്ചു.

അമേരിക്കൻ വാണിജ്യ ബാങ്കായ എസ് വി ബിയുടെ ഓഹരികൾ 60 ശതമാനത്തോളം ഇടിഞ്ഞത് ആഭ്യന്തര വിപണിയിലെ ബാങ്കിങ് ഓഹരികളിലും പ്രതിഫലിച്ചു. പൊതു മേഖല ബാങ്കുകളുടെ ഓഹരികൾ 2 ശതമാനത്തോളമാണ് ഇന്ന് ഇടിഞ്ഞത്. അദാനി ഓഹരികളും ഇന്ന് വിപണിയിൽ നഷ്ടത്തോടെയാണ് വ്യാപാരം ചെയ്തത്.

ടാറ്റ മോട്ടോഴ്‌സ് , മാരുതി, എൻടിപിസി, സൺ ഫാർമ പവർ ഗ്രിഡ് , ടൈറ്റൻ എന്നിവ നേട്ടത്തിലായി.

ധനകാര്യ, ഐടി, എഫ് എംസിജി ഓഹരികളിൽ വലിയ തോതിലുള്ള വില്പന സമ്മർദ്ദമാണ് വിപണിക്ക് വിനയായത്. യുഎസ് വിപണിയിലുണ്ടായ തകർച്ചയാണ് ഇതിനു കാരണം. യു എസ് ഫെഡ് പലിശ നിരക്ക് ഇനിയും ഉയർത്തിയേക്കാമെന്ന ആശങ്കയിൽ ഏഷ്യൻ വിപണികളെല്ലാം ഇടിഞ്ഞു.

ലണ്ടൻ, ഷാങ്ങ്ഹായ്, ഫ്രാങ്ക്ഫർട്ട്, ടോക്കിയോ എന്നിവിടങ്ങളിലെ വിപണികളെല്ലാം ഇന്ന് ഇടിഞ്ഞു. എണ്ണ വിലയും കുറഞ്ഞു.

നിരക്ക് വർധനയുടെ സാധ്യത കൂടുതൽ ശക്തിപെടുന്നതിന്റെ സാദ്ധ്യതകൾ യു എസ് വിപണിയിൽ നിന്നും രൂക്ഷമായ സൂചനകൾ ലഭിക്കുന്നതിന് കാരണമായി. യുഎസിലെ തൊഴിലില്ലായ്മയുടെ കണക്കുകളും കാർഷികേതര പേറോൾ ഡാറ്റയും പ്രതീക്ഷിക്കുന്നതിനാൽ വില്പന സമ്മർദ്ദം വർധിക്കും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

യുഎസ്സിൽ , എസആൻഡ്പി 500 1.8 ശതമാനവും, ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് 1.7 ശതമാനവും, നാസ്ഡാക് 2.1 ശതമാനവും കുറഞ്ഞു.

വിദേശ നിക്ഷേപകർ വ്യാഴാഴ്ച 561.78 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു