image

30 March 2023 11:51 AM IST

Stock Market Updates

സ്റ്റോക്ക് ബ്രോക്കർമാരുടെ തട്ടിപ്പ് തടയിടാൻ ചട്ടകൂടുമായി സെബി

MyFin Desk

sebi office
X

Summary

  • ഫണ്ട് - ബ്ലോകിങ് സംവിധാനം ഏർപ്പെടുത്തും
  • കമ്പനികളുടെ ഇ എസ് ജി മാനദണ്ഡങ്ങൾക്കും അനുമതി


മാർക്കറ്റ് റെഗുലേറ്റർ സെബി ബുധനാഴ്ച ചേർന്ന യോഗത്തിൽ നിർണായകമായ പല നിർദേശങ്ങൾക്കും അംഗീകാരം നൽകി. വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ബോർഡുകളിൽ സ്ഥിരമായി ചില വ്യക്തികൾ മാത്രം ഡയറക്ടർ പദവി വഹിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാനുള്ള നിർദേശത്തിനുള്ള അനുമതിയാണ് ഇതിൽ പ്രധാനം.

കോർപറേറ്റ് ഭരണ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്ന് സെബി പ്രസ്താവിച്ചു. അതിനാൽ സ്ഥിരമായി ഒരേ സ്ഥാനത്ത് ഒരേ വ്യക്തികൾ തുടരുന്ന രീതി മാറണമെന്നും സെബി വ്യക്തമാക്കി.

കൂടാതെ സ്റ്റോക്ക് ബ്രോക്കർമാരുടെ തട്ടിപ്പുകൾ തടയുന്നതിനുള്ള ചട്ടക്കൂട് രൂപീകരിക്കുന്നതിനും അനുമതി നൽകി. ഇതിന്റെ ഭാഗമായി പരമ്പ ഓഹരി വില്പന പോലുള്ള സെക്കണ്ടറി മാർക്കറ്റ് ഇടപാടുകൾ നടത്തുന്നതിന് ഫണ്ട് - ബ്ലോഗിങ് സംവിധാനം ഏർപ്പെടുത്തും. നിക്ഷേപകരുടെ പണം, സ്റ്റോക്ക് ബ്രോക്കർമാർ ദുരുപയോഗം ചെയുന്നത് തടയുന്നതിന് ഈ സംവിധാനം സഹായിക്കും.

മ്യൂച്ചൽ ഫണ്ട് മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്കും, മ്യൂച്ചൽ ഫണ്ട് സ്പോൺസർ ചെയ്യുന്നതിനുള്ള ചട്ടക്കൂട് രൂപീകരിക്കുന്നതിനും സെബി അംഗീകാരം നൽകിയിട്ടുണ്ട്.

കൂടാതെ, ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഇഎസ്ജി (എൻവിയോർമെന്റൽ, സോഷ്യൽ ആൻഡ് ഗവെർണൻസ്) വെളിപ്പെടുത്തലുകൾക്കുള്ള മാനദണ്ഡങ്ങൾക്ക് റെഗുലേറ്റർ അനുമതി നൽകിയിട്ടുണ്ട്.