29 March 2023 6:34 AM
Summary
ഏപ്രിൽ 1 മുതൽക്ക് നിയമം പ്രാബല്യത്തിൽ വരും
ഇനി മുതൽ, ഇടനിലക്കാരുടെ ഫീസ്, പിഴ മുതലായവ ഓൺലൈൻ മുഖേന അടക്കുന്നത് നിർബന്ധമാക്കി സെബി. ഏപ്രിൽ 1 മുതൽക്കാണ് നിയമം പ്രാബല്യത്തിൽ വരിക.
നിയമ പ്രകാരം സെക്യുരിറ്റീസ് ലെൻഡിങ് സ്കീമിന് കീഴിൽ അടക്കേണ്ട ഫീസ് നെഫ്റ്റ്/ ആർടിജിഎസ് /ഐഎംപിഎസ് മുഖേനയോ മറ്റു ഓൺലൈൻ പേമെന്റ് മാർഗങ്ങങ്ങൾ വഴിയോ അടക്കണം. അടച്ചതിന്റെ രസീത് ബന്ധപ്പെട്ട ഇടനിലക്കാർക്ക് നൽകും.
2022 ഡിസംബറിൽ ചേർന്ന യോഗത്തിലാണ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയുള്ള പണമടക്കൽ ഒഴിവാക്കി ഡിജിറ്റൽ മോഡിൽ പേമെന്റ് നടത്തുന്നതിനുള്ള തീരുമാനത്തിന് അനുമതി നൽകിയത്.
2023 മാർച്ച് 28 ന് പുറത്തിറക്കിയ സർക്കുലറിൽ മ്യൂച്ചൽ ഫണ്ട്, ഇക്വിറ്റി നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിൽ നോമിനിയെ ചേർക്കുന്നതിനുള്ള അവസാന തീയതി നീട്ടിയിരുന്നു. 2023 സെപ്റ്റംബർ 30 ലേക്കാണ് നീട്ടിയത്. മാർച്ച് 31 ന് അവസാനിക്കാനിരിക്കെ ആയിരുന്നു തീയതി നീട്ടികൊണ്ടുള്ള സർക്കുലർ സെബി പുറത്തിറക്കിയത്.