image

18 July 2024 4:20 PM GMT

Market

റബര്‍ വില ഇടിഞ്ഞു; ലേലത്തിന് തയ്യാറായി കൊപ്ര

MyFin Desk

commodities market rate 18 07 24
X

Summary

  • രാജ്യാന്തര തലത്തില്‍ റബര്‍ വില ഇടിഞ്ഞു
  • അടുത്തവാരം കാലാവസ്ഥ അല്‍പ്പം തെളിഞ്ഞാല്‍ റബര്‍ ടാപ്പിങ് പുനരാരംഭിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് കാര്‍ഷികമേഖല
  • ഇറക്കുമതി കുരുമുളകില്‍ ജലാംശതോത് ഉയര്‍ന്നത് ഉല്‍പ്പന്നത്തന്റെ ആഭ്യന്തര ഡിമാന്റ് കുറച്ചു


രാജ്യാന്തര തലത്തില്‍ റബര്‍ വില ഇടിഞ്ഞു. ജപ്പാനീസ് യെന്നിന്റെ മൂല്യം ആറ് ആഴ്ച്ചകളിലെ ഉയര്‍ന്ന തലത്തിലേയ്ക്ക് നീങ്ങിയത് ഫണ്ടുകളെ ഒസാക്ക എക്‌സ്‌ചേഞ്ചില്‍ ഇന്ന് റബറിലെ ബാധ്യതകള്‍ വിട്ടുമാറാന്‍ പ്രേരിപ്പിച്ചു. ജപ്പാനിലെ തളര്‍ച്ച സിംഗപ്പൂര്‍, ചൈനീസ് മാര്‍ക്കറ്റുകളിലേയ്ക്ക് വ്യാപിച്ചതിനിടയില്‍ മലേഷ്യയില്‍ റബര്‍ ഉല്‍പാദനം ഉയര്‍ന്നവിവരം വിപണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

വിദേശത്ത് നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍

നമ്മുടെ വിപണിയെ അല്‍പ്പം പോലും സ്വാധീനിച്ചില്ല. അടുത്തവാരം കാലാവസ്ഥ അല്‍പ്പം തെളിഞ്ഞാല്‍ റബര്‍ ടാപ്പിങ് പുനരാരംഭിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് കാര്‍ഷികമേഖല. കൊച്ചിയില്‍ നാലാംഗ്രേഡ് 21,200 രൂപയില്‍ വിപണനം നടന്നു.

ഇറക്കുമതി കുരുമുളകില്‍ ജലാംശതോത് ഉയര്‍ന്നത് ഉല്‍പ്പന്നത്തന്റെ ആഭ്യന്തര ഡിമാന്റ് കുറച്ചു. അന്തരീക്ഷ താപനിലയിലെ മാറ്റവും ചരക്ക് സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ വിദേശമുളക് എത്തിച്ചവര്‍ക്ക് കഴിയാഞ്ഞതും തിരിച്ചടിക്ക് കാരണമായി. ശ്രീലങ്കന്‍ കുരുമുളക് കഴിഞ്ഞമാസം ഇറക്കുമതി നടത്തിയിരുന്നു. ഇന്ത്യന്‍ വിലയിലും താഴ്ത്തിയാണ് കൊളംമ്പോ ആസ്ഥാനമായുള്ള കയറ്റുമതിക്കാരുമായി കരാറുകള്‍ ഉറപ്പിച്ചത്. ഇതിനിടയില്‍ ഒരാഴ്ച്ചയായി ഹൈറേഞ്ച് മുളക് വില നിത്യേനെ ക്വിന്റ്റലിന് 100 രൂപ വീതം കുറഞ്ഞങ്കിലും കരുതല്‍ ശേഖരം വില്‍പ്പനയക്ക് ഇറക്കാന്‍ ഉല്‍പാദകര്‍ ഉത്സാഹം കാണിച്ചില്ല. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 65,600 രൂപ.

താങ്ങ് വിലയ്ക്ക് സംഭരിച്ച കൊപ്ര ലേലത്തിന് ഇറക്കാനുള്ള നീക്കം ഒരുവിഭാഗം വ്യവസായികള്‍ നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. മുന്‍ കാലളങ്ങളില്‍ കര്‍ഷകരില്‍ നിന്നും ശേഖരിച്ച കൊപ്രയുടെ ഗുണമേന്‍മ കുറഞ്ഞതിനാല്‍ താഴ്ന്ന വിലയ്ക്ക് ചരക്ക് ക്കൈലാക്കാനാവുമെന്ന നിഗനമത്തിലാണ് മുംബൈ ആസ്ഥാനമായി പ്രവത്തിക്കുന്ന ചില സോപ്പ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. കൊപ്രയുടെ കാലപഴക്കംമൂലം ഭക്ഷ്യആവശ്യങ്ങള്‍ക്ക് പഴയകൊപ്രയില്‍ നിന്നുള്ള എണ്ണ ഉപയോഗിക്കാനാവില്ലെന്ന് മനസിലാക്കി സോപ്പ് വ്യലവസായികളുടെ ശ്രദ്ധ ഇതിലേയ്ക്ക് തിരിഞ്ഞു. കൊപ്ര ആട്ടിയാലും കൂടുതല്‍ ശുദ്ധികരണത്തിന്റ ആവശ്യം സംസ്‌കരണ ചിലവ് ഉയര്‍ത്തുകയും എണ്ണയുടെ ഡിമാന്റ് കുറയ്ക്കുകയും ചെയ്യും.