30 Aug 2023 12:45 PM IST
Summary
- ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 1 വരെ
- പ്രൈസ് ബാൻഡ് 418-441 രൂപ
- ഒരു ലോട്ടിൽ 34 ഓഹരികൾ
എനർജി എഫിഷ്യൻസി സൊല്യൂഷൻസ് പ്രൊവൈഡറായ റിഷഭ് ഇൻസ്ട്രുമെന്റ്സ് ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫർ ഓഗസ്റ്റ് 30-ന് ആരംഭിച് സെപ്തംബർ ഒന്നിന് അവസാനിക്കും.
പത്തുരൂപ മുഖവിലയുള്ള 75 കോടി രൂപയുടെ പുതിയ ഓഹരികളും പ്രൊമോട്ടർമാർ വിൽക്കുന്ന (ഒ എഫ് എസ് ) 415.78 കോടി രൂപയുടെ ഓഹരികളുമാണ് ഇഷ്യൂവിലുള്ളത്. മൊത്തം ഇഷ്യൂ വലുപ്പം 490.78 കോടി രൂപയാണ്. നാസിക് ആസ്ഥാനമായുള്ള കമ്പനി 1.11 കോടി ഓഹരികളിൽ നിന്ന് ഉയർന്ന വിലയിൽ 490.78 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇഷ്യൂവിൽ നിന്നുള്ള തുക നാസിക് മാനുഫാക്ചറിംഗ് ഫെസിലിറ്റിയുടെ വിപുലീകരണത്തിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കും.
പ്രൊമോട്ടർമാരായ ആശാ നരേന്ദ്ര ഗോലിയ, റിഷഭ് നരേന്ദ്ര ഗോലിയ, നരേന്ദ്ര റിഷഭ് ഗോലിയ എന്നിവർ ഓഎഫ്എസ് വഴി 24.17 ലക്ഷം ഓഹരികൾ വിൽക്കും, അതേസമയം നിക്ഷേപകരായ സൌത്തേഷ്യന്‍ ക്ലീന്‍ എനർജി ഫണ്ട് ഹോൾഡിംഗ്സ് അതിന്റെ മുഴുവൻ ഓഹരി പങ്കാളിത്തവും ( 70.10 ലക്ഷം ഓഹരി അല്ലെങ്കില്‍ 19.33 ശതമാനം ) വില്‍ക്കും.
ഇലക്ട്രിക്കൽ ഓട്ടോമേഷൻ, മീറ്ററിംഗ് ആൻഡ് മെഷർമെന്റ്, പ്രിസിഷൻ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, അലൂമിനിയം ഹൈ പ്രഷർ ഡൈ കാസ്റ്റിംഗുകൾ എന്നിവയുടെ ഉത്പാദനം, ഡിസൈൻ, വികസനം തുടങ്ങിയ മേഖലകളിൽ കമ്പനി പ്രവർത്തിക്കുന്നു. മൂന്ന് അത്യാധുനിക ഉത്പാദന കേന്ദ്രങ്ങളിലായി അഞ്ഞൂറിൽ അധികം ജീവനക്കാർ കമ്പനിക്കുണ്ട്. എഴുപതിലധികം രാജ്യങ്ങളിലായി 270-ലധികം ഡീലർമാരും കമ്പനിക്കുണ്ട്.