21 May 2023 5:45 PM IST
Summary
- ഷെഡ്യൂൾ ചെയ്ത പ്രതിമാസ ഡെറിവേറ്റീവുകൾ ഈ ആഴ്ച അവസാനിക്കും
- യുഎസ് ഡെറ്റ് സീലിംഗ് ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും
- ഫെഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ്ന്റെ റിലീസിനായി കാത്തിരിക്കുന്നു
ന്യൂഡൽഹി: ആഭ്യന്തര ത്രൈമാസ വരുമാനം, ആഗോള ട്രെൻഡുകൾ, വിദേശ ഫണ്ട് ട്രേഡിംഗ് പ്രവർത്തനങ്ങൾ എന്നിവ ഈയാഴ്ച ഓഹരി വിപണിയിലെ ചലനത്തെ നിർണ്ണയിക്കുമെന്ന് വിശകലന വിദഗ്ധർ.
ഷെഡ്യൂൾ ചെയ്ത പ്രതിമാസ ഡെറിവേറ്റീവുകൾ ഈ ആഴ്ച അവസാനിക്കുന്നതിനാൽ വിപണി ചാഞ്ചാട്ടം നേരിടേണ്ടിവരുമെന്ന് അവർ പറയുന്നു.
കഴിഞ്ഞയാഴ്ച ഇക്വിറ്റി വിപണികൾ തകർച്ചയിലായിരുന്നു. ബിഎസ്ഇ സെൻസെക്‌സ് 298.22 പോയിന്റ് അഥവാ 0.48 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി 111.4 പോയിന്റ് അഥവാ 0.60 ശതമാനം താഴിയാണ് അവസാനിച്ചത്..
“ആഗോളവും ആഭ്യന്തരവുമായ മാക്രോ ഇക്കണോമിക് ഡാറ്റ, ക്രൂഡ് ഓയിൽ വില, ആഗോള വിപണി പ്രവണതകൾ, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ), ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) എന്നിവയുടെ പ്രവർത്തനം എന്നിവയിലൂന്നിയായിരിക്കും ഈ ആഴ്ച വിപണി നീങ്ങുന്നത്," എന്നാണ് അവരുടെ പക്ഷം.
"കമ്പനികളുടെ വരുമാന സീസണിൽ നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും, ബിപിസിഎൽ, അശോക് ലെയ്‌ലാൻഡ്, എൻഎംഡിസി, ഹിൻഡാൽകോ, ഓയിൽ ഇന്ത്യ, എൽഐസി, വോഡഫോൺ ഐഡിയ, ഭെൽ, ഒഎൻജിസി തുടങ്ങിയ കമ്പനികൾ ഈ ആഴ്ച ഫലം പ്രഖ്യാപിക്കുമെന്ന് മാസ്റ്റർ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡിലെ സീനിയർ വൈസ് പ്രസിഡന്റ് അർവിന്ദർ സിംഗ് നന്ദ പറഞ്ഞു.
ആഗോളതലത്തിൽ, നിക്ഷേപകർ യുഎസ് ഡെറ്റ് സീലിംഗ് ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും, നന്ദ കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം റിപ്പബ്ലിക്കൻസുമായി ഒരു കരാറിൽ എത്തിച്ചേറാൻ ശ്രമിക്കുകയാണ്. കാരണം ബില്ലുകൾ അടയ്ക്കുന്നത് തുടരുന്നതിന് രാജ്യത്തിന്റെ കടമെടുക്കൽ പരിധി ഇപ്പോഴുള്ള 31 ട്രില്യൺ ഡോളരിൽ നിന്നും ഉയർത്തുന്നതിനുള്ള സമയപരിധി ജൂൺ 1 ന് അവസാനിക്കുകയാണ്.
ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ സൂചനകൾ കാരണം ആഭ്യന്തര വിപണികൾ കഴിഞ്ഞ ആഴ്ച തിരിച്ചടി നേരിട്ടതായി ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.
എങ്കിലും, ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതയ്ക്കും തടസ്സമില്ലാത്ത വിദേശ ഫണ്ട് ഒഴുക്കിനും ഇടയിൽ മൂന്ന് സെഷനുകളിലെ നഷ്ട പരമ്പരയ്ക്ക് ശേഷം വെള്ളിയാഴ്ച ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ഉറച്ച നില കണ്ടെത്തി.
"മെയ് മാസത്തെ ഡെറിവേറ്റീവ് കരാറുകളുടെ ഷെഡ്യൂൾ ചെയ്ത സമയം കാലഹരണപ്പെടുന്നതിനാൽ ഈ ആഴ്‌ചയും വിപണിയിൽ അസ്വസ്ഥത ഉയർന്ന നിലയിൽ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതേസമയം, ആഗോള വിപണിയിലെ പ്രകടനവും വിദേശ ഫണ്ടുകളുടെ ഒഴുക്കിലെ സ്ഥിരതയും നിക്ഷേപകർ സൂക്ഷ്മമായി സൂചനകൾക്കായി നിരീക്ഷിക്കും," റെലിഗെയർ ബ്രോക്കിംഗ് ലിമിറ്റഡ് വൈസ് പ്രസിഡന്റ അജിത് മിശ്ര, VP (ടെക്നിക്കൽ ഗവേഷണം) പറഞ്ഞു.
മെയ് 24 ന് ഷെഡ്യൂൾ ചെയ്തിട്ടുള്ള യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) മീറ്റിങ്ങിന്റെ മിനിറ്റ്സ് റിലീസിനായി എല്ലാവരും കാത്തിരിക്കുകയാണെന്ന് സ്വസ്തിക ഇൻവെസ്റ്റ്മാർട്ട് ലിമിറ്റഡിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് പ്രവേഷ് ഗൂർ പറഞ്ഞു.
സമീപകാലത്ത്, വിപണികൾ അസ്ഥിരമായിതന്നെ തുടരുമെന്ന് പ്രതീക്ഷിക്കാം, എന്നാൽ, വരുമാന സീസൺ പൂർണ്ണ സ്വിംഗിൽ നടക്കുന്നതിനാൽ സ്റ്റോക്ക്-അധിഷ്ഠിത ചലനങ്ങൾ വിപണിയെ നയിക്കും, എംകെ വെൽത്ത് മാനേജ്‌മെന്റിലെ റിസർച്ച് ഹെഡ് ജോസഫ് തോമസ് അഭിപ്രായപ്പെട്ടു.