18 Oct 2023 10:36 AM GMT
Summary
- ചിട്ടയായ നിക്ഷേപം ഏറ്റവും മികച്ച വഴി
- തീരെ ചെറുപ്പത്തില്‍ തന്നെ നിക്ഷേപം ആരംഭിക്കുക
- ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് വിശ്വാസ്യത ഏറെ
കോടീശ്വരന്‍ ആകുന്നതിന് എന്ത് ചെയ്യണം? ആവേശമുണര്‍ത്തുന്ന ചോദ്യമാണിത്. അതിനായി ലോട്ടറി പ്രൈസ് നേടുകയോ ഒന്നും വേണ്ട. മറിച്ച് ചിട്ടയായ ഒരു നിക്ഷേപ പ്രകിയയിലൂടെ ഏതൊരാള്‍ക്കും കോടിപതി ആകാവുന്നതാണ്.
ഒരാള്‍ എത്ര ചെറുപ്പത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങുന്നുവോ അത്രയും അനായാസമായി ആവ്യക്തിക്ക് റിട്ടയര്‍മെന്റ് കാലത്തേക്ക് വന്‍തുക സമ്പാദിക്കാനാകും.
ഒരു നിക്ഷേപകന് തീരെ ചെറുപ്പത്തില്‍ത്തന്നെ തന്നെ നിക്ഷേപം ആരംഭിച്ചാല്‍ വേഗത്തില്‍ കോടീശ്വരനാകാന്‍ കഴിയും എന്നത് യാഥാര്‍ത്ഥ്യമാണ്. കൂടാതെ അതിനായി അടയ്‌ക്കേണ്ട തുകയും താരതമ്യേന കുറവായിരിക്കും.
എന്നാല്‍ നിക്ഷേപ പദ്ധതിയില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞുമാറി നടന്നാല്‍ പിന്നീട് കൂടുതല്‍ തുക അതിനായി നിക്ഷേപിക്കേണ്ടിവരും. ഇതിന് അനുയോജ്യമായത് എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെന്‍സ്റ്റ്‌മെന്റ് പ്ലാന്‍) ആണ്.
അപ്പോള്‍, നിങ്ങള്‍ക്ക് 60 വയസ്സ് ആകുമ്പോഴേക്കും 10 കോടി രൂപ ലഭിക്കുന്നതിന് നിങ്ങള്‍ എത്രതുക നിക്ഷേപിച്ചുതുടങ്ങണം?
എംഎഫ്‌ഐ, ഫണ്ട്‌സ് ഇന്ത്യ റിസര്‍ച്ച് റിപ്പോര്‍ട്ടിലെ ഡാറ്റ അനുസരിച്ച് നിങ്ങള്‍ 25 വയസ്സില്‍ എസ്ഐപി വഴി നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍, പ്രതിമാസം ആവശ്യമായി വരുന്നത് 15000 രൂപമാത്രമാണ്. എന്നാല്‍ നിങ്ങള്‍ മുപ്പതാം വയസിലാണ് എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ പ്രതിമാസ അടവ് 28,000 രൂപയില്‍ അധികമാകും. നിങ്ങള്‍ വൈകി 40-ാം വയസ്സില്‍ ആരംഭിക്കുകയാണെങ്കില്‍, പ്രതിമാസ എസ്ഐപി 6 മടങ്ങ് കൂടുതലാകും.നിക്ഷേപം പ്രതിവര്‍ഷം 12% വേഗത്തിലാണ് വളരുന്നതെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടല്‍, റിപ്പോര്‍ട്ട് പറയുന്നു.
ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം ഉണ്ടാക്കാനുള്ള കഴിവുണ്ട്. കൂടാതെ കോമ്പൗണ്ടിംഗിന്റെ മാന്ത്രികത പോലുള്ള മറ്റ് നേട്ടങ്ങളും.
'30 വയസ്സുള്ള ഒരു നിക്ഷേപകന് 60 വയസ്സ് ആകുമ്പോഴേക്കും ?10 കോടി ലക്ഷ്യമിടാന്‍, 35,000 രൂപയുടെ എസ്ഐപി അത്തരമൊരു ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കും. ഇത് നിക്ഷേപം പ്രതിവര്‍ഷം 12% വേഗതയില്‍ വളരുമെന്ന് അനുമാനിക്കുന്നു. എന്നിരുന്നാലും, ഒരു നിക്ഷേപകര്‍ അത്തരമൊരു നിക്ഷേപം ഒരു ദശാബ്ദത്തേക്ക് വൈകിപ്പിച്ചാല്‍, സമാനമായ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ പ്രതിമാസ സംഭാവന 3 മടങ്ങ് വര്‍ധിച്ച് പ്രതിമാസ എസ്ഐപി പ്രതിബദ്ധതയായ ? 1.2 ലക്ഷം രൂപയായി ഉയരുന്നു,'' ഫിസ്ഡം റിസര്‍ച്ച് മേധാവി നിരവ് കര്‍ക്കേര പറഞ്ഞു.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഓഗസ്റ്റില്‍ 20,245 കോടി രൂപയുടെ നിക്ഷേപത്തിന് സാക്ഷ്യം വഹിച്ചതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടിവുണ്ടായിട്ടും, എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍) വഴിയുള്ള വരവ് കഴിഞ്ഞ മാസം 16,042 കോടി രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി.
അതേസമയം നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പ് സര്‍ട്ടിഫൈഡ് വിദഗ്ധരുടെ ഉപദേശങ്ങള്‍ തേടേണ്ടതാണ്.