image

16 Nov 2023 11:03 AM GMT

Mutual Funds

മ്യൂച്വൽ ഫണ്ടുകളിലെ പിൻവലിക്കൽ 6 മാസത്തെ താഴ്ന്ന നിരക്കിൽ

MyFin Desk

withdrawals in mutual funds at 6-month low
X

Summary

  • ഓഹരികളിലെ എയുഎം ഒക്ടോബറിൽ 1.4% കുറഞ്ഞ് 20.7 ട്രില്യൺ രൂപയിൽ
  • ഓഹരി സ്‌കീമുകളുടെ വിൽപ്പനയിൽ 4.3% വർധനവുണ്ടായി
  • എഫ്‌ഐഐ-കളുടെ പുറത്തേക്കുള്ള ഒഴുക്ക് അതികരിച്ചു വരുന്നു


2023 സെപ്റ്റംബറിൽ 20,000 എന്ന നാഴികക്കല്ല് നിഫ്റ്റി50 കൈവരിച്ചതിന് ശേഷം, ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ ആഗോള, പ്രാദേശിക വിപണികളിലെ ചാഞ്ചാട്ടത്തിനൊടുവിൽ ഒക്ടോബറിൽ സൂചിക ഏതാണ്ട് സ്ഥിരത കൈവരിച്ചു. ഒക്ടോബറിൽ സൂചികയുടെ താഴ്ന്ന നിരക്കും ഉയർന്ന നിരക്കും തമ്മിൽ 1012 പോയിന്റുകളുടെ വ്യത്യാസമാണ് രേഖപ്പെടുത്തിയത്. മുൻ മാസത്തെ അപേക്ഷിച്ച് 559 പോയിന്റ് (2.8 ശതമാനം) താഴ്ന്ന് 19,080-ലാണ് സൂചിക ഒക്ടോബറിൽ ക്ലോസ് ചെയ്തത്. ഇത് നടപ്പ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കും കൂടിയാണ്.

ഇന്ത്യൻ ഓഹരി വിപണിയിൽ കഴിഞ്ഞ രണ്ട് മാസമായി വിദേശ സ്ഥാപനങ്ങളുടെ (എഫ്‌ഐഐ) നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് അതികരിച്ചിരുന്നു. ശക്തമായ ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ (ഡിഐഐ) നിക്ഷേപം കാരണം ഈ വിടവ് നികത്തപ്പെട്ടു. 2023 ഒക്ടോബറിൽ 340 കോടി ഡോളറാണ് ഡിഐഐകൾ നിക്ഷേപിച്ചിട്ടുള്ളത്. ഇത് കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിക്ഷേപവും കൂടിയാണ്. എഫ്‌ഐഐകൾ തുടർച്ചയായ രണ്ടാം മാസവും 270 കോടി ഡോളറിന്റെ വിറ്റൊഴിക്കൽ രേഖപ്പെടുത്തി.

ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ ഓഹരികളിലെ എയുഎം (ഇഎൽഎസ്എസ്, ഇൻഡെക്സ് ഫണ്ടുകൾ ഉൾപ്പെടെ) 2023 ഒക്ടോബറിൽ 1.4 ശതമാനം കുറഞ്ഞ് 20.7 ലക്ഷം കോടി രൂപയിലെത്തി. ഓഹരി സ്‌കീമുകളുടെ വിൽപ്പനയിൽ 4.3 ശതമാനത്തിന്റെ വർധനവുണ്ടായി. ഫണ്ടുകളിലെ പിൻവലിക്കൽ 14.8 ശതമാനം കുറഞ്ഞ് 26000 കോടി രൂപയിലെത്തി. ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. സെപ്തംബറിലേ 15500 കോടി രൂപയിൽ നിന്നും ഒക്‌ടോബറിൽ അറ്റ നിക്ഷേപം 22000 കോടി രൂപയിലെത്തി. ഒക്ടോബറിൽ എംഎഫ് മേഖലയുടെ എയുഎം പ്രതിമാസം 0.3 ശതമാനം ഉയർന്ന് 46.7 ലക്ഷം കോടി രൂപയായി.

ഒക്ടോബറിൽ ഏറ്റവും വലിയ 20 അസറ്റ് മാനേജ്‌മന്റ് കമ്പനികളുടെ മൂല്യം മാസാടിസ്ഥാനത്തിൽ 1.8 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. വാർഷികാടിസ്ഥാനത്തിൽ 20.2 ശതമാനം ഉയർന്നു. ഈ കാലയളവിൽ നിഫ്റ്റി50, 2.8 ശതമാനം മാസാടിസ്ഥാനത്തിൽ ഇടിഞ്ഞു. വാർഷികാടിസ്ഥാനത്തിൽ 5.9 ശതമാനമാണ് ഉയർന്നത്.