image

16 Jan 2024 10:57 AM GMT

Mutual Funds

മോത്തിലാല്‍ ഒസ്വാള്‍ ലാര്‍ജ് ക്യാപ് ഫണ്ട് എന്‍എഫ്ഒ ജനുവരി 31 വരെ

MyFin Desk

motilal oswal large cap fund nfo till january 31
X

Summary

  • ജനുവരി 17 ന് ആരംഭിക്കുന്ന ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ജനുവരി 31 ന് അവസാനിക്കും.
  • ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക നിഫ്റ്റി 100 ടിആര്‍ഐയാണ്.
  • ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്.


മോത്തിലാല്‍ ഒസ്വാള്‍ അസെറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ നിന്നും പുതിയ ഫണ്ട് വരുന്നു. മോത്തിലാല്‍ ഒസ്വാള്‍ ലാര്‍ജ് ക്യാപ് ഫണ്ടാണ് കമ്പനി അവതരിപ്പിക്കുന്നത്. ജനുവരി 17 ന് ആരംഭിക്കുന്ന ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ജനുവരി 31 ന് അവസാനിക്കും.

ഇക്വിറ്റി ലാര്‍ജ് കാപ് ഫണ്ടാണിത്. ഓപണ്‍ എന്‍ഡഡ് കാറ്റഗറിയിലാണ് ഇത് വരുന്നത്. ഫണ്ടിന്റെ എന്‍എവി ജനുവരി 16 ന് 10 രൂപയാണ്.ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. ലോക്ക് ഇന്‍ പിരീഡില്ല. എന്‍ട്രി ലോഡില്ല. നിക്ഷേപം ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ ഒരു ശതമാനം എക്‌സിറ്റ് ലോഡുണ്ട്. ഉയര്‍ന്ന റിസ്‌ക കാറ്റഗറിയിലാണ് ഫണ്ട് വരുന്നത്.

മോത്തിലാല്‍ ഒസ്വാള്‍ ലാര്‍ജ് കാപ് ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക നിഫ്റ്റി 100 ടിആര്‍ഐയാണ്. ലാര്‍ജ് കാപ് കമ്പനികളുടെ ഓഹരികളിലും ഓഹരി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപം നടത്തി ദീര്‍ഘകാലത്തില്‍ നിക്ഷേപന് നേട്ടം നല്‍കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. അജയ് ഖണ്ഡേവാള്‍, അതുല്‍ മെഹ്‌റ, നികേത് ഷാ, രാകേഷ് ഷെട്ടി, സന്തോഷ് സിംഗ് എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍.