25 April 2024 11:40 AM GMT
Summary
- നിക്ഷേപം എപ്പോഴും കൃത്യമായ പ്ലാനിംഗോടെയായിരിക്കണം
- ഫണ്ടിനെക്കുറിച്ച് വിശദമായി പഠിക്കണം
- ഒരു മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്
മികച്ച നിക്ഷേപ ഓപ്ഷനായാണ് മ്യൂച്വല്‍ ഫണ്ടുകളെ പരിഗണിക്കുന്നത്. വിവിധ നിക്ഷേപ ഓപ്ഷനുകള്‍ പരിഗണിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന ഓപ്ഷനാണിത്. പക്ഷേ, വെറുതെ ഏതെങ്കിലുമൊരു ഫണ്ട് കണ്ടെത്തി നിക്ഷേപം നടത്തിയാല്‍ പോര. ചില കാര്യങ്ങള്‍ കൂടി പരിഗണിച്ച് വേണം നിക്ഷേപം നടത്താന്‍. അത് എന്തൊക്കെയാണെന്നു നോക്കാം.
മിഡ് ക്യാപ്, സ്‌മോള്‍ക്യാപുകളിലെ നിക്ഷേപം
ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്നതിന് മുമ്പ്, മിഡ് ക്യാപ്പുകളിലും സ്‌മോള്‍ ക്യാപ്പുകളിലും ഫണ്ട് അമിത റിസ്‌ക് എടുക്കുന്നുണ്ടോ എന്ന് സമഗ്രമായ ഗവേഷണം നടത്തേണ്ടത് പ്രധാനമാണ്.
എക്‌സ്പന്‍സ് റേഷ്യോയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യുക
മിഡ്-ക്യാപ്, ലാര്‍ജ് ക്യാപ്, ഡെറ്റ് അല്ലെങ്കില്‍ ഹൈബ്രിഡ് പോലുള്ള നിക്ഷേപകന് ഇഷ്ടമുള്ള വിഭാഗങ്ങളില്‍ നിന്ന് നാലോ അഞ്ചോ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് അവയുടെ എക്‌സ്പന്‍സ് റേഷ്യോ, മറ്റ് ചാര്‍ജുകള്‍ എന്നിവ താരതമ്യം ചെയ്യുക. കൂടാതെ, ഒരു നിക്ഷേപകന്‍ എന്ന നിലയില്‍, ഓരോ ഫണ്ടുമായി ബന്ധപ്പെട്ട എന്‍ട്രി അല്ലെങ്കില്‍ എക്‌സിറ്റ് ലോഡുകള്‍, കമ്മീഷനുകള്‍ അല്ലെങ്കില്‍ ഇടപാട് ഫീസ് എന്നിവ പരിശോധിക്കേണ്ടത് പ്രധാനമാണ്.
ഫണ്ടിന്റെ മുന്‍കാല പ്രകടനം പരിശോധിക്കുക
മുന്‍കാല പ്രകടനം വിലയിരുത്തുന്നത് നിക്ഷേപിക്കുന്ന ഫണ്ട് ഭാവിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പല്ല നല്‍കുന്നത്. എങ്കലും ഫണ്ടിന്റെ ട്രാക്ക് റെക്കോര്‍ഡ് നോക്കുമ്പോള്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇതേ കാറ്റഗറിയിലുള്ള ഫണ്ടുകളുമായി താരതമ്യം ചെയ്യാനും അവയുടെ സൂചികകളുമായും അതിന്റെ റെക്കോര്‍ഡുമായി പൊരുത്തപ്പെടാന്‍ കഴിയും.
ഫണ്ട് മാനേജരെ വിലയിരുത്താം
ഒരു മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ച് നിക്ഷേപകര്‍ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളിലൊന്ന് ഫണ്ട് മാനേജരുടെ പ്രവര്‍ത്തനമാണ്. വിപണിയിലെ ചാഞ്ചാട്ടത്തെ മറികടക്കാനുള്ള കഴിവ് പ്രകടിപ്പിക്കുകയും അസ്ഥിര സമയങ്ങളില്‍ അച്ചടക്കം കാണിക്കുകയും ചെയ്ത ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന ഫണ്ടുകളിലായിരിക്കണം നിക്ഷേപം നടത്തേണ്ടത്.