3 Nov 2023 7:45 AM GMT
Summary
- അസറ്റ് മാനേജ്മെൻ്റ്, അവ്യക്തമായ വെളിപ്പെടുത്തലുകളും പരസ്യങ്ങളും എഎംസികള്‍ ഒഴിവാക്കണം
- ബഞ്ചുമാർക്ക് സൂചികയുടെ പത്തു വർഷത്തെ സംയുക്ത വാർഷിക റോളിംഗ് റിട്ടേണുകള്‍ മാത്രമേ ഉദാഹരണങ്ങളിലും പരസ്യങ്ങളിലും ഉപയോഗിക്കാവൂ.
മ്യൂച്ചൽ ഫണ്ടുകള്‍ക്ക് മാനദണ്ഡങ്ങള്‍ പുതുക്കി നിർദേശിച്ച് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഓഫ് ഇന്ത്യ ( ആംഫി).
ചില അസറ്റ് മാനേജ്മെൻ്റ് കമ്പനികളുടെ പരസ്യങ്ങള്‍, നേരത്തെ നല്കിയിട്ടുള്ള മാർഗനിർദ്ദേശങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ളതല്ലെന്നു മാർക്കറ്റ് റെഗുലേറ്റർ സെബി വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആംഫി പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള അവ്യക്തമായ വെളിപ്പെടുത്തലുകളും പരസ്യങ്ങളും എഎംസികള്‍ ഒഴിവാക്കണമെന്നു ആംഫി നിർദ്ദേശിച്ചിട്ടുണ്ട്.
പദ്ധതി ഉദാഹരണത്തിനും മറ്റു കണക്കുകൂട്ടലുകള്‍ക്കുമായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഉപയോഗിക്കാവുന്ന പ്രതീക്ഷിത റിട്ടേണുകള്‍ക്കു ആംഫി പരിധി ഏർപ്പെടുത്തി. പത്തു വർഷത്തെ സംയുക്ത വാർഷിക റോളിംഗ് റിട്ടേണുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇതനുസരിച്ച് ഇക്വിറ്റി പദ്ധതികള്‍ക്കു ഉദാഹരണമായി എടുക്കാവുന്ന റിട്ടേണിന്‍റെ പരിധി 13 ശതമാനമായി നിജപ്പെടുത്തി. കഴിഞ്ഞ പത്തുവർഷക്കാലത്തെ സെൻസെക്‌സ്, നിഫ്റ്റി റിട്ടേൺ യഥാക്രമം 12.64 ശതമാനവും 12.93 ശതമാനവുമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 13 ശതമാനം പ്രതീക്ഷിതവരുമാനമായി ആംഫി പരിധി വച്ചത്.
ഡെറ്റ് ഫണ്ടുകളിലെ പരിധി 7. 2 ശതമാനമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഹൈബ്രിഡ് ഫണ്ടുകള്‍ക്കിത് 8.5 -10 ശതമാനമായാണ് നിശ്ചയിച്ചിട്ടുള്ളത്.
ബെഞ്ച്‌മാർക്കുകളുടെ പ്രകടനം അടിസ്ഥാനമാക്കി, വർഷംതോറും റിട്ടേണ്‍ പരിധി ആംഫി അവലോകനം ചെയ്തു പുതുക്കി നിശ്ചയിക്കും.