image

29 April 2024 10:35 AM GMT

Mutual Funds

എങ്ങനെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ കൃത്യമായി വിലയിരുത്താം

MyFin Desk

mutual fund investment can be followed precisely
X

Summary

  • സാമ്പത്തിക ലക്ഷ്യത്തെ കൃത്യമായി ഫോളോ ചെയ്യുന്നതുപോലെ നിക്ഷേപത്തെയും കൃത്യമായി ഫോളോ ചെയ്യേണ്ടതുണ്ട്
  • സാമ്പത്തിക ലക്ഷ്യങ്ങള്‍ മാറുന്നതിനനുസരിച്ച് നിക്ഷേപ തന്ത്രവും മാറ്റാം
  • വ്യക്തമായ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപ പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കാം


വെറുതേ നിക്ഷേപം നടത്തിയിട്ട് കാര്യമില്ല. അതിനെ കൃത്യമായി പിന്തുടരുകയും പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഫണ്ടിന്റെ പ്രകടനം പ്രതീക്ഷിച്ചതുപോലെയാണോ? സാമ്പത്തിക ലക്ഷ്യം നേടിയെടുക്കാന്‍ പര്യാപ്തമാണോ? എന്നൊക്കെ അറിയാന്‍ കഴിയൂ. അതിനെ ഫണ്ടിന്റെ പ്രകടനം, എങ്ങനെയാണ് നിക്ഷേപം എന്നതൊക്കെയും അറിഞ്ഞിരിക്കണം.

വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം

നിക്ഷേപ ലക്ഷ്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും ഇടയ്ക്കിടെ അവലോകനം ചെയ്യുക. ലക്ഷ്യങ്ങള്‍ മാറിയിട്ടുണ്ടോയെന്നും നിലവിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഇപ്പോഴും ഈ ലക്ഷ്യങ്ങളുമായി യോജിക്കുന്നുണ്ടോയെന്നും വിലയിരുത്തുക. അതിനനുസരിച്ച് നിക്ഷേപങ്ങളെ ക്രമീകരിക്കുക.

ബെഞ്ച്മാര്‍ക്കിനെതിരായ പ്രകടനം വിലയിരുത്തല്‍

മാര്‍ക്കറ്റ് സൂചികകള്‍ അല്ലെങ്കില്‍ പിയര്‍ ഗ്രൂപ്പ് പോലുള്ള പ്രസക്തമായ ബെഞ്ചുമാര്‍ക്കുകളുമായി ഓരോ മ്യൂച്വല്‍ ഫണ്ടിന്റെയും പ്രകടനം താരതമ്യം ചെയ്യുക. വ്യത്യസ്ത കാലഘട്ടങ്ങളിലുടനീളം ഈ മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥിരമായ പ്രകടനം അല്ലെങ്കില്‍ മോശം പ്രകടനം തിരിച്ചറിയാം.

അപകടസാധ്യതയും ചാഞ്ചാട്ടവും വിലയിരുത്തല്‍

നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലെ ഓരോ മ്യൂച്വല്‍ ഫണ്ടിന്റെയും അപകടസാധ്യതയും ചാഞ്ചാട്ടവും വിലയിരുത്തുക. മാര്‍ക്കറ്റ് ഏറ്റക്കുറച്ചിലുകളോടുള്ള ഫണ്ടിന്റെ പ്രതികരണവും മൊത്തത്തിലുള്ള പോര്‍ട്ട്‌ഫോളിയോ റിസ്‌കില്‍ അതിന്റെ സ്വാധീനവും അളക്കുന്നതിന് സ്റ്റാന്‍ഡേര്‍ഡ് വ്യതിയാനം, ബീറ്റ, അപകടസാധ്യത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുക.

ഫണ്ട് മാനേജര്‍ മാറ്റങ്ങള്‍

മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഫണ്ട് മാനേജരിലോ നിക്ഷേപ സംഘത്തിലോ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അറിയണം. പുതിയ മാനേജുമെന്റിന്റെ നിക്ഷേപ തന്ത്രത്തിന് ഫണ്ടിന്റെ പ്രകടനത്തെ സ്വാധീനിക്കാന്‍ കഴിയും. അതിനാല്‍, പുതിയ ടീമിലെ കഴിവുകളെ വിലയിരുത്തുക.

പോര്‍ട്ട്‌ഫോളിയോ ബാലന്‍സ് ചെയ്യാം

കൃത്യാമായുള്ള വിലയിരുത്തലുകളെ അടിസ്ഥാനമാക്കി, ആസ്തി അലോക്കേഷനെ ലക്ഷ്യങ്ങളുമായും റിസ്‌ക് ടോളറന്‍സുമായും ഒത്തു പോകുന്നതിന് മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ വീണ്ടും ബാലന്‍സ് ചെയ്യാം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഫണ്ടുകള്‍ വില്‍ക്കുകയും മികച്ച സാധ്യതകളോ അവസരങ്ങളോ വാഗ്ദാനം ചെയ്യുന്ന ഫണ്ടുകളിലേക്ക് നിക്ഷേപം പുനക്രമീകരിക്കുകയും ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യം

മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ എങ്ങനെ അവലോകനം ചെയ്യണം അല്ലെങ്കില്‍ നിക്ഷേപ തീരുമാനം എങ്ങനെ എടുക്കണം എന്നതിനെക്കുറിച്ച് ഉറപ്പില്ലെങ്കില്‍ നിക്ഷേപകര്‍ക്ക് വിദഗ്‌ധോപദേശം തേടാം.