5 Oct 2023 10:09 AM GMT
Summary
- ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ് എന്നീ വിഭാഗങ്ങളിലായി 25 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് നിക്ഷേപം നടത്തുന്നത്.
- ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടില്‍ കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്.
എഡല്‍വീസ് മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള എഡല്‍വീസ് മള്‍ട്ടി കാപ് ഫണ്ട് എന്‍എഫ്ഒ ഒക്ടോബര്‍ 18 ന് അവസാനിക്കും. ഒക്ടോബര്‍ നാലിനാണ് എന്‍എഫ്ഒ ആരംഭിച്ചത്. ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി നിക്ഷേപ പദ്ധതിയാണ്. ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ് എന്നീ വിഭാഗങ്ങളിലെല്ലാം നിക്ഷേപമുള്ള ഫണ്ട് ഓഹരി, ഓഹരി അനുബന്ധ ഉപകരണങ്ങളില്‍ നിക്ഷേപം നടത്തുന്നുണ്ട്.
ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ് എന്നീ വിഭാഗങ്ങളിലായി 25 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് നിക്ഷേപം നടത്തുന്നത്. അതിനാല്‍ മൂന്ന് വിഭാഗങ്ങളിലെയും മൊത്തം ഓഹരി-ഓഹരി അനുബന്ധ ഉപകരണങ്ങളിലെ നിക്ഷേപം 75 മുതല്‍ 100 ശതമാനം വരെയായിരിക്കും.
ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടില്‍ കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്.നിഫ്റ്റി 500 മള്‍ട്ടികാപ് 50:25:25 ഇന്‍ഡെക്സ് ടിആര്‍ഐയാണ് ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക്.
ദീര്‍ഘകാലത്തില്‍ നിക്ഷേപം നടത്തി നിക്ഷേപകര്‍ക്കു നേട്ടമുണ്ടാക്കി നല്‍കുകയായാണ് ഫണ്ടിന്റെ ലക്ഷ്യം. ഫണ്ടിന് എന്‍ട്രി ലോഡ് ഇല്ല. എന്നാല്‍ 90 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ ഒരു ശതമാനം എക്സിറ്റ് ലോഡ് ഉണ്ട്. നിക്ഷേപം പിന്‍വലിക്കുന്നത് 90 ദിവസത്തിനു ശേഷമാണെങ്കില്‍ എക്സിറ്റ് ലോഡ് ഇല്ല.
ത്രിദീപ് ഭട്ടാചാര്യ, സഹില്‍ ഷാ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്, സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബല്‍ അഡൈ്വസേഴ്‌സ്, യുബിഎസ് ഗ്ലോബല്‍ അസറ്റ് മാനേജ്‌മെന്റ് , കോട്ടക് സെക്യൂരിറ്റീസ് എന്നിവിടങ്ങളിലെ പരിചയവുമായാണ് ത്രിദീപ് ഭട്ടാചാര്യ എഡല്‍വീസ് മള്‍ട്ടി കാപ് ഫണ്ട് മാനേജരായി എത്തുന്നത്.
നിപ്പോണ്‍ ഇന്ത്യ മള്‍ട്ടി കാപ് ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മള്‍ട്ടികാപ് ഫണ്ട്, ഇന്‍വെസ്‌കോ ഇന്ത്യ മള്‍ട്ടി കാപ് ഫണ്ട്, സുന്ദരം മള്‍ട്ടി കാപ് ഫണ്ട് എന്നിവ ഇതേ വിഭാഗത്തില്‍ വരുന്ന ഫണ്ടുകളാണ്.